ജീത്തു ജോസഫ് ചിത്രം ദൃശ്യം 2ന്റെ കന്നഡ റീമേക്ക് ഒരുങ്ങുന്നു. ആദ്യ ഭാഗത്തിലെ താരങ്ങൾ തന്നെയാകും രണ്ടാം ഭാഗത്തിലും അണിനിരക്കുക. മലയാളത്തിൽ മീന അഭിനയിച്ച കഥാപാത്രത്തെ നവ്യ നായർ കന്നഡത്തിൽ അവതരിപ്പിക്കും
രവിചന്ദ്രൻ ആണ് നായകൻ.

പി. വാസു സംവിധാനം ചെയ്യുന്ന ചിത്രം ഇ ഫോർ എന്റർടെയ്ൻമെന്റ്സ് ആണ് നിർമ്മിക്കുന്നത്. ആശ ശരത് തന്നെയാണ് ഐജിയുടെ വേഷത്തിൽ എത്തുന്നത്. സിദ്ധിഖിന്റെ കഥാപാത്രത്തെ പ്രഭു അവതരിപ്പിക്കും.

ഈ മാസം ചിത്രീകരണം ആരംഭിക്കും.ദൃശ്യം തെലുങ്കിന്റെ രണ്ടാം ഭാ​ഗം സംവിധാനം ചെയ്യുന്നത് ജീത്തു ജോസഫ് തന്നെയാണ്. വെങ്കടേഷാണ് ചിത്രത്തിലെ നായകൻ

LEAVE A REPLY

Please enter your comment!
Please enter your name here