കൊച്ചി: മാരക ലഹരി വസ്‌തുക്കളുമായി സിനിമാ-സീരിയല്‍ നടന്‍ അറസ്‌റ്റില്‍. തൃക്കാക്കര പള്ളിലാംകര കാവുങ്കല്‍കാവ്‌ വീട്ടില്‍ പ്രസാദി(40)നെയാണ്‌ നോര്‍ത്ത്‌ പരമാര റോഡില്‍നിന്ന്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. ഇന്നലെ നടത്തിയ റെയ്‌ഡില്‍ പ്രതിയില്‍നിന്ന്‌ 2.5 ഗ്രാം ഹാഷിഷ്‌ ഓയില്‍, 0.1 ഗ്രാം ബ്രൂപിനോര്‍ഫിന്‍, 15 ഗ്രാം കഞ്ചാവ്‌, മാരാകായുധ ഇനത്തില്‍പ്പെടുന്ന വളയന്‍ കത്തി എന്നിവ കണ്ടെടുത്തു. പ്രസാദിനെതിരേ നര്‍ക്കോട്ടിക്ക്‌ ഡ്രഗ്‌സ്‌ ആന്‍ഡ്‌ സൈക്കോട്രോപിക്‌ സബ്‌സ്‌റ്റന്‍സ്‌ വകുപ്പ്‌ പ്രകാരം കേസെടുത്തു.

വിവിധ പോലീസ്‌ സ്‌റ്റേഷനുകളില്‍ അക്രമവുമായി ബന്ധപ്പെട്ട്‌ ഇയാള്‍ക്കെതിരേ കേസുണ്ട്‌.
ആക്ഷന്‍ ഹീറോ ബിജു, ഇബ, കര്‍മാനി എന്നീ സിനിമകളില്‍ വില്ലന്‍ വേഷം അവതരിപ്പിച്ചിട്ടുണ്ട്‌. എറണാകുളം എക്‌സൈസ്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ അന്‍വര്‍ സാദത്ത്‌, പ്രീവന്റീവ്‌ ഓഫീസര്‍ രാംപ്രസാദ്‌, സി.ഇ.ഒമാരായ റെനി, ജെയിംസ്‌, സിദ്ധാര്‍ഥ്‌, ദീപു, ഡ്രൈവര്‍ സുരേഷ്‌ എന്നിവരടങ്ങിയ സംഘമാണ്‌ പ്രതിയെ പിടികൂടിയത്‌.

 

LEAVE A REPLY

Please enter your comment!
Please enter your name here