‘നവാഗതനയ പി.സി.സുധീര്‍ രചനയും, സംവിധാനവും നിര്‍വഹിച്ച ‘ആനന്ദകല്ല്യാണം സീബ്ര മീഡിയയുടെ ബാനറില്‍ മുജീബ് റഹ്മാന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പ്രശസ്ത നടന്‍ അഷ്‌കര്‍ സൗദാനും പുതുമുഖ നടി അര്‍ച്ചനയും കേന്ദ്രകഥാപാത്രമാകുന്നു. ടിനി ടോം, ബിജുകുട്ടന്‍, മീനാക്ഷി, ഷിയാസ് കരീം, തന്‍സീര്‍ കൂത്തുപറമ്പ് തുടങ്ങിയവരുടെ ഫേയ്‌സ് ബുക്ക് പേജിലൂടെയാെണ് ടീസര്‍ റിലീസ് ചെയ്തത്.

ഹൃദയഹാരികളായ ഒരുപിടി ഗാനങ്ങളാണ് ഈ സിനിമയുടെ പുതുമ. ബിജുക്കുട്ടന്‍, സുനില്‍ സുഗത, പ്രദീപ് കോട്ടയം, ജയ് ബാല, ശിവജി ഗുരുവായൂര്‍ , റസാക്ക് ഗുരുവായൂര്‍ നീനാ കുറുപ്പ്, കുളപ്പുള്ളി ലീല തുടങ്ങിയവരാണ് അഭിനേതാക്കള്‍. ബാനര്‍-സീബ്ര മീഡിയ, നിര്‍മ്മാണം-മുജീബ് റഹ്മാന്‍, രചന, സംവിധാനം- പി. സി സുധീര്‍.

ഛായാഗ്രഹണം – ഉണ്ണി കെ മേനോന്‍, ഗാനരചന- നിഷാന്ത് കോടമന, പ്രേമദാസ് ഇരുവള്ളൂര്‍ ബീബ കെ.നാഥ്, സജിത മുരളിധരന്‍. സംഗീതം – രാജേഷ്ബാബു കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ലെനിന്‍ അനിരുദ്ധന്‍,പി ആര്‍ ഒ – പി ആര്‍ സുമേരന്‍ തുടങ്ങിയവരാണ് അണിയറപ്രവര്‍ത്തകര്‍. ഈ സിനിമ സെവന്‍ ടു ഫിലിംസും ബി ഇലവന്‍ മൂവീസും ചിത്രം തിയറ്ററില്‍ എത്തിക്കുന്നു. പി ആര്‍ സുമേരന്‍(പി ആര്‍ ഒ).

LEAVE A REPLY

Please enter your comment!
Please enter your name here