
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ബോളിവുഡ് ഇതിഹാസ താരം ദിലീപ് കുമാർ അന്തരിച്ചു. 98-ാം വയസ്സിൽ മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് ദിലീപ് കുമാർ അന്തരിച്ചത്. ന്യൂമോണിയ ബാധയെ തുടർന്നായിരുന്നു അന്ത്യം.
ദിലീപ് കുമാറിന്റെ നില മെച്ചപ്പെടുന്നുണ്ടെന്നും ഉടൻ ആശുപത്രിയിൽ നിന്ന് വിട്ടയയ്ക്കുമെന്നും കഴിഞ്ഞ തിങ്കളാഴ്ച അദ്ദേഹത്തിന്റെ ഭാര്യ സൈറ ബാനു അറിയിച്ചിരുന്നെങ്കിലും പിന്നീട് നില മോശമാകുകയിരന്നു. ബുധനാഴ്ച രാവിലെ 7.30നാണ് അന്ത്യം സംഭവിച്ചത്.
1922ൽ അവിഭക്ത ഇന്ത്യയിലെ പെഷവറിലാണ് ദിലീപ് കുമാറിന്റെ ജനനം. പഴക്കച്ചവടക്കാരനായ ലാലാ ഗുലാം സർവാർ ഖാന്റെ പന്ത്രണ്ടു മക്കളിൽ ഒരാളായി ജനിച്ച ദിലീപ് കമാറിന്റെ യഥാർഥ പേര് മുഹമ്മദ് യൂസഫ് ഖാൻ എന്നാണ്. എട്ടാം വയസ്സിൽ അച്ഛനൊപ്പമാണ് ദിലീപ് കുമാർ മുംബൈയിലെത്തിയത്. തുടർന്ന് പൂനെയ്ക്ക് സമീപം മിലിട്ടറി ക്യാംപിൽ ക്യാന്റീൻ നടത്തുകയായിരുന്ന മുഹമ്മദ് യൂസഫ് ഖാനെ ബോംബേ ടാക്കീസ് ഉടമകളായിരുന്ന നടി ദേവികാ റാണിയും ഭർത്താവ് ഹിമാൻഷു റായിയും ചേർന്ന് സിനിമയലെത്തിക്കുകയായിരുന്നു. ദേവികാ റാണി 1944ൽ നിർമിച്ച ജ്വാർ ഭാതയാണ് ആദ്യ ചിത്രം. വിഷാദനായകനായി പേരെടുത്ത ദിലീപ് കുമാർ ഗംഗാജുമന, രാം ഔർ ശ്യാം തുടങ്ങിയ ചിത്രങ്ങളിൽ ഹാസ്യവേഷങ്ങളും കൈകാര്യം ചെയ്തു.
1976 മുതൽ അഞ്ച് വർഷം സിനിമാ രംഗത്തു നിന്ന് മാറി നിന്നെഹ്കിലും തുടർന്ന് വീണ്ടും അഭിനയരംഗത്ത് തിരിച്ചെത്തുകയായിരുന്നു. 1998ൽ അഭിനയിച്ച ക്വിലയാണ് ദിലീപ് കമാറിന്റെ അവസാന ചിത്രം.
രാജ്യം ദിലിപ്കുമാറിന് പദ്മവിഭൂഷൺ നൽകി ആദരിച്ചിരുന്നു. മുൻപ് രാജ്യസഭാ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.