സ്വന്തം ലേഖകൻ

കൊച്ചി: സിനിമാ ഷൂട്ടിംഗിന് അനുമതിയിലല്ലാത്തതിനാൽ മലയാള സിനിമാ സംഘം തെലങ്കാനയിലേക്ക് പോയെന്ന ആരോപണം ഫെഫ്കാ ചെയർമാൻ ബി ഉണ്ണികൃഷ്ണന്റെ സമ്മർദ്ധ തന്ത്രമെന്ന് ആരോപണം. കിറ്റെക്‌സ് എം ഡി തെലങ്കാനയിലേക്ക് ചർച്ചയ്ക്ക് പോയതിനു പിന്നാലെ മലയാള സിനിമാ ചിത്രീകരണം തെലങ്കാനയിലേക്ക് മാറിയെന്ന ആരോപണമാണ് ബി ഉണ്ണികൃഷ്ണന് തന്നെ കുരുക്കാവുന്നത്.
മോഹൻ ലാൽ നായകനാവുന്ന ബ്രോ ഡാഡിയുടെ ചിത്രീകരണമാണ് തെലങ്കാനയിലേക്ക് മാറ്റിയത്.  ഒ ടി ടി പ്ലാറ്റ് ഫോമിലേക്കുള്ള ചിത്രം സമയ ബന്ധിതമായി ചിത്രീകരിക്കുന്നതിനായാണ് തെലങ്കാനയിലേക്ക് മാറ്റിയത്. കേരളത്തിലെ തിയേറ്ററുകൾ അടഞ്ഞുകിടക്കുകയും, എൺപതോളം ചിത്രങ്ങൾ റിലീസ് ചെയ്യാനിരിക്കുകയും ചെയ്യുന്ന അവസ്ഥയിൽ ഇത്രയും സമയബന്ധിതമായി സിനിമ തീർക്കേണ്ട സാഹചര്യമാണ് ഉണ്ണികൃഷ്ണൻ വ്യക്തമാക്കേണ്ടിവരിക. കേരളത്തിലെ സിനിമാ പ്രവർത്തകരുടെ നേതാവായ ബി ഉണ്ണികൃഷ്ൺ തിയേറ്റർ ഉടമ കൂടിയാണ്. ഒ ടി ടി പ്ലാറ്റ് ഫോമിലേക്ക് സിനിമകൾ മാറുന്നതിൽ സംസ്ഥാനത്തെ തിയറ്റർ ഉടമകൾ കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.
മോഹൻലാലിന്റെ ചിത്രമായ ബ്രോ ഡാഡിയുടെ ചിത്രീകരണം കേരളത്തിൽ നിന്നും മാറ്റിയതിൽ തൊഴിലാളികളൽ നിന്നും പ്രതിഷേധം ഒഴിവാക്കാനും, മോഹൻലാലിന്റെ പ്രതീ പിടിച്ചു പറ്റാനുമായാണ് ശ്രമമെന്നാണ് ആരോപണം.
കേരളത്തിൽ നിന്നും മലയാള സിനിമ പുറത്തേക്ക് ചിത്രീകരണത്തിന് പോവുന്നത് ഇത് ആദ്യത്തെ സംഭവമല്ലെന്ന് സിനിമാ പ്രവർത്തകർക്ക് അറിയാവുന്നതാണ്. നിരവധി ചിത്രങ്ങൾ ഊട്ടിയിലും, പൊള്ളാച്ചിയിലും രാമോജി ഫിലിം സിറ്റിയിലും മറ്റുമായി ഇതിനു മുൻപും ഷൂട്ട് ചെയ്തിട്ടുണ്ട്. ഇതൊക്കെ സാധാരണമാണെന്നിരിക്കെ മലയാള സിനിമകൾ എല്ലാം തെലങ്കാനിയിലേക്ക് നീങ്ങുകയാണെന്ന ആരോപണമാണ് വിവാദമാവുന്നത്. ഇടതുപക്ഷ സഹയാത്രികനായി അറിയപ്പെടുന്ന ഫെഫ്കാ നേതാവ് ബി ഉണ്ണികൃഷ്ണൻ സംസ്ഥാന സർക്കാരിനെ പ്രതിരോധത്തിലാക്കാൻ ശ്രമം നടത്തിയെന്നാണ് ആരോപണം. ഉണ്ണികൃഷ്ണന്റെ ആരോപണം സർക്കാരിന് വ്യക്തമായ സാഹചര്യത്തിലാണ് തെലങ്കാന ഷൂട്ടിംഗിന് പറ്റുന്നിടമാണെങ്കിൽ നടക്കട്ടേയെന്ന മന്ത്രി സജി ചെറിയാന്റെ പ്രതികരണമെന്നുമാണ് വിലയിരുത്തപ്പെടുന്നത്. ഒരേ സമയം തൊഴിലാളി നേതാവായും നിർമ്മാതാക്കളുടെ താല്പര്യങ്ങൾ ഉറപ്പാക്കുകയും ചെയ്യുന്ന നിലപാടാണ് ബി ഉണ്ണികൃഷ്ണൻ സ്വീകരിക്കുന്നതെന്ന ആരോപണം ശക്തമായിരിക്കവെയാണ് പുതിയ ആരോപണം.

LEAVE A REPLY

Please enter your comment!
Please enter your name here