സ്വന്തം ലേഖകൻ

തിരുവനന്തപുരം : കോവിഡ് വ്യാപനം സമസ്ഥമേഖലകളെയും തർത്തുകളഞ്ഞു എന്ന് ആലങ്കാരികമായി പറയേണ്ടതില്ല. സിനിമാ രംഗത്താണ് കോവിഡ് നിയന്ത്രണങ്ങൾ ഏറെ പ്രതിസന്ധിയുണ്ടാക്കിയത്. ആയിരങ്ങൾ തൊഴിൽരഹിതരായി. സിനിമാ മേഖലയെ പ്രതിസന്ധിയിൽ നിന്നും മോചിപ്പിക്കണമെന്ന ആവശ്യത്തിന് വലിയ സാമൂഹ്യ പിന്തുണ ലഭിച്ചു. സിനിമാ ചിത്രീകരണത്തിന് നിയന്ത്രണങ്ങളോടെ എല്ലാ സംസ്ഥാനങ്ങളും അനുമതി കൊടുത്തു. എന്നാൽ രാജ്യത്തെ മൊത്തം രോഗികളിൽ ഭീമമായ ഒരു സംഖ്യ കേരളത്തിലായതിനാൽ ആ ആവശ്യത്തിന് അംഗീകാരം ലഭിക്കാൻ വൈകി. നിരവധി മലയാള ചിത്രങ്ങൾ കേരളത്തിന് പുറത്ത് ഷൂട്ടിംഗുമായി പോയെന്ന വാർത്ത സർക്കാരിനെയും മാറ്റി ചിന്തിക്കാൻ പ്രേരിപ്പിച്ചു എന്നു പറയാം.

കഴിഞ്ഞ ദിവസമാണ് കേരളത്തിൽ നിബന്ധനകളോടെ സിനിമാ ചിത്രീകരണത്തിന് അനുമതി നൽകിയത്. കോവിഡ് നിയന്ത്രണങ്ങളോടെ, ആരോഗ്യവകുപ്പിന്റെ പ്രഖ്യാപിത നിയമങ്ങൾ പാലിച്ചുകൊണ്ട് മാത്രമായിരിക്കണം സിനിമാ ചിത്രീകരണമെന്ന് സർക്കാർ പ്രഖ്യാപിച്ചു. എന്നാൽ സർക്കാർ നിയന്ത്രണങ്ങൾ എന്തെന്ന് അന്തിമമായി തീരുമാനം കൈക്കൊള്ളാനുള്ള അധികാരം സിനിമാ സംഘടനകൾ സ്വയം ഏറ്റെടുത്തിരിക്കയാണ്.  നിയന്ത്രണങ്ങളോടെ സിനിമാ ചിത്രീകരണത്തിന് അനുമതി നൽകി എന്നാണ് സർക്കാർ തീരുമാനം. എന്നാൽ സർക്കാർ തീരുമാനത്തിന് അപ്പുംറം സിനിമാ സംഘടനകളുടെ അനുമതികൂടി ഉണ്ടെങ്കിൽ മാത്രമേ സിനിമാ ചിത്രീകരണം നടത്താൻ കഴിയൂ എന്നാണ് അവസ്ഥ. നിലവിലുള്ള നിയന്ത്രണങ്ങളെ സംഘടനകൾക്ക് അനുകൂലമായി മാറ്റാനുള്ള ആസൂത്രിതമായ നീകകമാണ് ചില സംഘടനകൾ നടത്തുന്നതെന്നാണ് ഉയർന്ന ആരോപണം.
സിനിമാ ലൊക്കേഷനിൽ എത്തുന്നയാളുടെ ആർ ടി പി സി ആർ ടെസ്റ്റ് റിപ്പോർട്ട്,
ലൊക്കേഷനിൽ മാസ്‌കിന്റെ ഉപയോഗം, സാനിറ്റൈസർ ഉപയോഗിക്കൽ, പിന്നെ ശരീര ഊഷ്മാവ് അളക്കുന്നത് തുടങ്ങിയുള്ള നിയന്ത്രണങ്ങൾ എല്ലാം പരിശോദിക്കാനുള്ള അധികാരം സിനിമാ സംഘടനയ്ക്കാണെന്നാണ് പുതിയ തീരുമാനം വന്നിരിക്കുന്നത്. 24 മണിക്കൂർ നേരത്ത്
 പുറത്ത് പോവാനുള്ള അവകാശമാണ് സംഘടന പ്രഖ്യാപിച്ചിരിക്കുന്നത്, രണ്ടോ മൂന്നോ മണിക്കൂർ നേരത്തേക്ക് പോലും പുറത്തു പോവുന്നവർക്ക് ലൊക്കേഷനിൽ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തണമെന്നിരിക്കെ ഇത്തരം നിയന്ത്രണങ്ങളെല്ലാം സംഘടന തീരുമാനിക്കുന്ന അവസ്ഥയിലേക്ക് മാറിയിരിക്കയാണ്.
സിനിമാ ചിത്രീകരണത്തിന് അനുമതി ലഭിച്ചപ്പോൾ തന്നെ പീരുമേടിൽ ഒരു സിനിമ ചിത്രീകരണം ആരംഭിച്ചിരുന്നു. ആ സിനിമയുടെ ചിത്രീകരണം നിർത്തിവെക്കാൻ സിനിമാ സംഘടനകൾ തീരുമാനിക്കുകയായിരുന്നു. സർക്കാർ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് സിനിമാ ചിത്രീകരണം നടത്താമെന്നിരിക്കെ ഷൂട്ടിംഗ് നിർത്താൻ ആവശ്യപ്പെട്ടത് സർക്കാരിന്റെ അധികാരങ്ങൾ സിനിമാ സംഘടനകൾ നിയന്ത്രിക്കുന്നതായാണ് ആരോപണം.
കോവിഡ് കാലത്ത് സംഘടനകൾ അധികാരം കയ്യിലെടുക്കുകയാണെന്നാണ്  ഉയരുന്ന ആരോപണം. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണോ സിനിമാ ഷൂട്ടിംഗ് എന്നു തീരുമാനിക്കേണ്ടത് സർക്കാരും ആരോഗ്യവകുപ്പുമാണ്. എന്നാൽ സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് നിയമങ്ങൾ പാലിച്ചിട്ടുണ്ടോ എന്ന് തീരുമാനങ്ങൾ കൈക്കൊള്ളാനുള്ള അധികാരം സിനിമാ സംഘടനകൾ തന്നെ ഏറ്റെടുക്കുകയായിരുന്നു.
സിനിമാ ലൊക്കേഷനുകളിൽ സർക്കാർ നിയമം നടപ്പിലാക്കുന്നുണ്ടോ എന്ന് പരിശോധിക്കാനുള്ള അധികാരം സർക്കാർ ചുമതലയുള്ളവർക്ക് മാത്രമാണ്. എന്നാൽ കോവിഡ് നിയമങ്ങൾ പൂർണമായും ഉണ്ടാക്കിയത് സിനിമാ സംഘടകളാണ്. സംഘടനകൾ ഉണ്ടാക്കിയ നിയമങ്ങൾ സർക്കാരിനെകൊണ്ട് അടിച്ചേൽപ്പിക്കുകയാണ് രണ്ട് സിനിമാ സംഘടനകൾ. സർക്കാർ പ്രഖ്യാപിച്ച ഇളവുകൾ കൃത്യമായും ശക്തമായും നടപ്പാക്കുന്നുവെന്ന് പരിശോധിക്കാനുള്ള അധികാരം യഥാർത്ഥത്തിൽ പൊലീസിനുമാത്രമായിരിക്കും. എന്നാൽ കോവിഡ് നിയന്ത്രണങ്ങൾ പാലിക്കണമെന്ന സർക്കാർ തീരുമാനം നടപ്പാക്കാൻ  സിനിമാ സംഘടനയെ ചുമതലപ്പെടുത്തിയത് ആരാണെന്നാണ് വിവാദ വിഷയം. കോവിഡിന്റെ മറവിൽ സിനിമാ സംഘടന അവരുടെ താല്പര്യങ്ങൾ സംരക്ഷിക്കാനുള്ള നീക്കമാണ് നടത്തുന്നതെന്നാണ് ആരോപണം. കോവിഡ് വ്യാപനത്തെ കൃത്യമായി പ്രതിരോധിക്കാനായി സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളെ ലഘൂകരിക്കാനുള്ള സിനിമാ സംഘടനകളുടെ നീക്കത്തിനെതിരെയാണ് പ്രതിഷേധം വ്യാപകമാവുന്നത്. കോവിഡ് വ്യാപനം ചെറുക്കാനുള്ള സർക്കാർ സംവിധാനങ്ങൾ ഫലപ്രദമാണെന്നിരിക്കെ സംഘടനകൾ ചുമതല ഏറ്റെടുക്കുന്നത്
വ്യാജ ആർ ടി പി സി ആർ  സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് സിനിമാ ചിത്രീകരണം നടത്തിയതായുള്ള പരാതി ഉയരുകയും ഒരാളെ അറസ്റ്റു ചെയ്ത് ജയിലിൽ അടച്ചതുമായ സംഭവങ്ങൾ ഉണ്ടായ സംസ്ഥാനത്താണ് കോവിഡ് പ്രോട്ടോക്കോൾ നിയന്ത്രണം സിനിമാ സംഘടനകൾ ഏറ്റെടുത്തിരിക്കുന്നത് എന്നതും വിരോധാഭാസമാണ്. 

LEAVE A REPLY

Please enter your comment!
Please enter your name here