കൊച്ചി: ചലച്ചിത്ര നടൻ കെ.ടി.എസ് പടന്നയിൽ (കെ.ടി സുബ്രഹ്മണ്യൻ പടന്നയിൽ) അന്തരിച്ചു. 88 വയസായിരുന്നു. തൃപ്പൂണിത്തുറയിൽ വച്ചായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളുണ്ടായിരുന്നു.

നാടക ലോകത്ത് നിന്നാണ് അദ്ദേഹം സിനിമയിൽ എത്തിയത്. രാജസേനൻ സംവിധാനം ചേയ്ത ചേട്ടൻ ബാവ അനിയൻ ബാവ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.

ഹാസ്യവേഷങ്ങളിലൂടെയാണ് പടന്നയിൽ മലയാളികളുടെ ശ്രദ്ധ നേടിയത്. സിനിമിയിൽ എത്തിയതിൻ ശേഷ 20 വർഷത്തോളം സജീവമായിരുന്നു.

ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, വൃദ്ധൻമാരെ സൂക്ഷിക്കുക, സ്വപ്നലോകത്തെ ബാലഭാസ്‌കർ, കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം, കോട്ടപ്പുറത്തെ കൂട്ടുകുടുംബം, കഥാനായകൻ, കുഞ്ഞിരാമായണം, അമർ അക്ബർ അന്തോണി തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ച വച്ചു.

പടന്നയിലിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. പച്ചയായ ജീവിത യാഥാർഥ്യങ്ങൾ പ്രതിഫലിപ്പിക്കുന്ന അനേകം കഥാപാത്രങ്ങൾ അദ്ദേഹത്തിന്റേതായുണ്ടെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here