കൊച്ചി: പ്രശസ്​ത ഛായാഗ്രഹകന്‍ രവി കെ. ചന്ദ്രന്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ‘ഭ്രമം’ ഒക്​ടോബർ ഏഴിന്​ പ്രേക്ഷകരിലേക്ക്​. ആമസോൺ പ്രൈമിലൂടെയാണ്​ ചിത്രം റിലീസ്​ ചെയ്യുക. പൃഥ്വിരാജ്‌ സുകുമാരന്‍, ഉണ്ണി മുകുന്ദന്‍, മംമ്ത മോഹന്‍ദാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.

ചിത്രത്തിന്‍റെ മോഷൻ പോസ്റ്റർ പ്രഥ്വിരാജ്​ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്​. ആയുഷ്​മാൻ ഖുരാന മുഖ്യവേഷത്തിൽ അഭിനയിച്ച സൂപ്പർഹിറ്റ്​ ബോളിവുഡ്​ ചിത്രം അന്ധാദുനിന്‍റെ റീമേക്കാണ്​ ഭ്രമം. എ. പി ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ നിർമിക്കുന്ന ചിത്രത്തില്‍ ശങ്കര്‍, ജഗദീഷ്, സുധീര്‍ കരമന, രാശി ഖന്ന, സുരഭി ലക്ഷ്മി, അനന്യ എന്നിവരും വ്യത്യസ്ഥ വേഷത്തിലെത്തുന്നു.

തിരക്കഥ,സംഭാഷണം-ശരത് ബാലന്‍, ലൈൻ പ്രൊഡ്യുസര്‍-ബാദുഷ എന്‍. എം, എഡിറ്റിംഗ്- ശ്രീകര്‍ പ്രസാദ്, സംഗീതസംവിധാനം- ജാക്‌സ് ബിജോയ്, കല-ദിലീപ് നാഥ്, കോസ്റ്റ്യൂം ഡിസെെനര്‍-അക്ഷയ പ്രേമനാഥ്, അസ്സോസിയേറ്റ് ഡയറക്ടര്‍- ജിത്തു അഷ്‌റഫ്, സൂപ്പര്‍വൈസിങ് പ്രൊഡ്യൂസര്‍- അശ്വതി നടുത്തൊടി.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജിനു പി. കെ, സ്റ്റീല്‍സ്-ബിജിത് ധര്‍മ്മടം, മേക്കപ്പ്-റോണക്സ് സേവ്യര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ഓപ്പണ്‍ ബുക്ക് പ്രൊഡക്ഷന്‍, ടൈറ്റിൽ ഡിസൈന്‍- ആനന്ദ് രാജേന്ദ്രന്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-ഷെെന്‍, പ്രൊഡക്ഷന്‍ മാനേജര്‍-പ്രിന്‍സ്,വാട്ട്സണ്‍, വാര്‍ത്ത പ്രചരണം-എ.എസ് ദിനേശ്.

LEAVE A REPLY

Please enter your comment!
Please enter your name here