കൊച്ചി: ദിലീപ് – റാഫി കൂട്ടു കെട്ടിലെ ഏറ്റവും പുതിയ ചിത്രം ‘വോയിസ് ഓഫ് സത്യനാഥൻ’ ചിത്രീകരണം വിദ്യാരംഭ ദിനത്തിൽ കൊച്ചിയിൽ ആരംഭിച്ചു.അടുത്ത കാലത്ത് മലയാള സിനിമയിൽ നിന്നും മൺമറഞ്ഞുപോയ കലാകാരന്മാരുടെ ആത്മാവിന് നിത്യശാന്തിക്കായുള്ള പ്രാർത്ഥനയോടുകൂടിയാണ് ചിത്രീകരണം തുടങ്ങിയത്. ചിത്രത്തിൻെറ സ്വിച് ഓൺ കർമ്മം സംവിധായകൻ ഷാഫി നിർവ്വഹിച്ചു. നിർമാതാവ് എൻ.എം ബാദുഷ ആദ്യ ക്ലാപ്പും ചിത്രത്തിൻെറ നിർമ്മാതാവ് കൂടിയായ ഷിനോയ് മാത്യുവിന്റെ പത്നി നീതു വിളക്ക് കൊളുത്തിയും ചിത്രീകരണത്തിന് തുടക്കം കുറിച്ചു.

ബാദുഷ സിനിമാസിൻെറയും ഗ്രാൻഡ് പ്രൊഡക്ഷന്‍സിൻെറയും ബാനറിൽ എൻ.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിൻ ജെ.പി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൻെറ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ചിരിക്കുന്നത് റാഫി തന്നെയാണ്. ചിത്രത്തിൽ ദിലീപിനെ കൂടാതെ ജോജു ജോർജ്, സിദ്ധിഖ്, ജോണി ആൻറണി, വീണ നന്ദകുമാർ തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.

ചിത്രത്തിൻെറ ഛായാഗ്രഹണം നിർവഹിക്കുന്നത് ജിതിൻ സ്റ്റാനിലസ് ആണ്. സംഗീതം- ജസ്റ്റിൻ വർഗീസ്‌, എഡിറ്റർ- ഷമീർ മുഹമ്മദ്, വസ്ത്രാലങ്കാരം- സമീറ സനീഷ്, കല സംവിധാനം- എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ- ഡിക്സൺ പൊടുത്താസ്, മേക്കപ്പ്- റോണെക്സ് സേവിയർ, ചീഫ് അസ്സോസിയേറ്റ്- സൈലെക്സ് എബ്രഹാം, അസ്സോസിയേറ്റ് ഡയറക്ടർ- മുബീൻ എം റാഫി, സ്റ്റിൽസ്- ഷാലു പേയാട്, പി.ആർ.ഒ- പി.ശിവപ്രസാദ് & മഞ്ജു ഗോപിനാഥ്, ഡിസൈൻ- ടെൻ പോയിൻറ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

LEAVE A REPLY

Please enter your comment!
Please enter your name here