കൊച്ചി : ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു മോഹൻ സംവിധാനം ചെയ്ത ‘മേപ്പടിയാൻ’ വെള്ളിയാഴ്ച മുതൽ തിയറ്ററുകളിൽ. ഉണ്ണി മുകുന്ദൻ നിർമ്മാണ രംഗത്തേക്ക് ചുവടുവെക്കുന്ന ചിത്രം കൂടിയായ മേപ്പടിയാൻ കേരളത്തിൽ 172 സ്‌ക്രീനുകളിലാണ് പ്രദർശിപ്പിക്കുക. ഉണ്ണി മുകുന്ദൻ ഫിലിംസിൻറെ ത് ഗുഡ്‌വിൽ എൻറർടെയ്ൻമെൻറ്‌സ് ആണ്. മൂന്ന് വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഉണ്ണി നായകനായെത്തുന്ന ഒരു ചിത്രം തിയറ്ററുകളിൽ എത്തുന്നതെന്ന പ്രത്യേകതയുമുണ്ട്.

ആക്ഷന് പ്രാധാന്യമുള്ള ചിത്രങ്ങളിലൂടെയാണ് ഉണ്ണി മുകുന്ദൻ പ്രേക്ഷകശ്രദ്ധ നേടിയതെങ്കിൽ വേറിട്ട കഥാപാത്രവും ചിത്രവുമാണ് മേപ്പടിയാൻ. ജയകൃഷ്ണൻ എന്ന കഥാപാത്രത്തിനുവേണ്ട ശാരീരികമായ മേക്കോവറിനായി മറ്റു സിനിമാ തിരക്കുകളിൽ നിന്നും ഉണ്ണി ഇടവേള എടുത്തിരുന്നു. അഞ്ജു കുര്യൻ ആണ് ചിത്രത്തിലെ നായിക. സൈജു കുറുപ്പ്, അജു വർഗീസ്, ഇന്ദ്രൻസ്, കോട്ടയം രമേശ്, നിഷ സാരംഗ്, ശങ്കർ രാമകൃഷ്ണൻ, കലാഭവൻ ഷാജോൺ, അപർണ്ണ ജനാർദ്ദനൻ, ജോർഡി പൂഞ്ഞാർ, കുണ്ടറ ജോണി, മേജർ രവി, ശ്രീജിത്ത് രവി, പൗളി വിൽസൺ, കൃഷ്ണ പ്രദാസ്, മനോഹരി അമ്മ തുടങ്ങി വലിയ താരനിരയും അണിനിരക്കുന്ന ചിത്രമാണിത്.

നീൽ ഡി കുഞ്ഞയാണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് ഷമീർ മുഹമ്മദ്. സംഗീതം രാഹുൽ സുബ്രഹ്‌മണ്യൻ. ചീഫ് അസോസിയേറ്റ് ഡയറക്ടർ കെ ജി ഷൈജു.

LEAVE A REPLY

Please enter your comment!
Please enter your name here