കോഴിക്കോട്: ആക്രമിക്കപ്പെട്ട നടിക്ക് നീതി തേടി സിനിമയിലെ വനിതാ സംഘടനയായ ഡബ്ല്യൂസിസി വനിതാ കമ്മീഷന് മുന്നില്‍. നടി പാര്‍വതി തിരുവോത്ത്, ഗായിക സയനോര, പത്മപ്രിയ, അഞ്ജലി മേനോന്‍ തുടങ്ങിയവരാണ് കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ വനിത കമ്മീഷന്‍ അദ്ധ്യക്ഷ പി സതീതേവിയുമായി കൂടിക്കാഴ്ച നടത്തിയത്.

അക്രമിക്കപ്പെട്ട തങ്ങളുടെ സഹപ്രവര്‍ത്തകയ്ക്ക് നീതി ഉറപ്പാക്കണമെന്നും ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിടാന്‍ ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് ഡബ്ല്യുസിസി അംഗങ്ങള്‍ വനിത ക്മ്മീഷന് മുന്നിലെത്തിയിരിക്കുന്നത്.

കേസില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ഡബ്ല്യുസിസി അംഗങ്ങള്‍ നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു. അതിജീവിച്ച വ്യക്തിക്കൊപ്പം നിന്നുകൊണ്ട് നീതി നടപ്പാക്കുമെന്ന് ഉറപ്പുവരുത്തണമെന്നായിരുന്നു സംഘടന ആവശ്യപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here