Sunday, October 1, 2023
spot_img
Homeന്യൂസ്‌കേരളംസംഗീത സംവിധായകനും ഗാനരചയിതാവുമായ ആലപ്പി രംഗനാഥ് അന്തരിച്ചു

സംഗീത സംവിധായകനും ഗാനരചയിതാവുമായ ആലപ്പി രംഗനാഥ് അന്തരിച്ചു

-

കോട്ടയം :  സംഗീത സംവിധായകനും ഗാനരചയിതാവുമായ ആലപ്പി രംഗനാഥ് അന്തരിച്ചു. 70 വയസായിരുന്നു. കൊവിഡ് ബാധിച്ച് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഈ വർഷത്തെ ഹരിവരാസനം പുരസ്‌കാര ജേതാവായിരുന്നു.

1949 മാർച്ച് ഒൻപതിനാണ് ആലപ്പി രംഗനാഥിന്റെ ജനനം. ആലപ്പുഴ വേഴപ്ര കുഞ്ഞുകുഞ്ഞു ഭാഗവതരുടെയും ഗാനഭൂഷണം എം ജി ദേവമ്മാളുടെയും ആറുമക്കളിൽ മൂത്തയാളാണ് രംഗനാഥ്. 14-ാം വയസുവരെ ആലപ്പുഴ നഗരത്തിലെ വെള്ളക്കിണറിലായിരുന്നു താമസം. അങ്ങനെയാണ് പേരിനൊപ്പം ആലപ്പി കൂടി ചേർത്തത്. 40 വർഷമായി കോട്ടയം ഏറ്റുമാനൂരിലാണ് ആലപ്പി രംഗനാഥ് കുടുംബസമേതം താമസിക്കുന്നത്. കേരള സംഗീത നാടക അക്കാദമിയുടെ രവീന്ദ്രനാഥ ടാഗോർ പുരസ്‌കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.
‘സ്വാമി സംഗീതമാലപിക്കും’, ‘എൻമനം പൊന്നമ്പലം’, ‘എല്ലാ ദുഃഖവും തീർത്തുതരൂ’ തുടങ്ങിയ നിരവധി അയ്യപ്പ ഭക്തിഗാനങ്ങളിലൂടെ ശ്രോതാക്കൾക്ക് സുപരിചിതനായ ആലപ്പി രംഗനാഥ് തമിഴിലും മലയാളത്തിലുമായി ഏകദേശം ആയിരത്തി അഞ്ഞൂറോളം ഗാനങ്ങൾ ചിട്ടപ്പെടുത്തിയിട്ടുണ്ട് .1973 ൽ പി എ തോമസിന്റെ ‘ജീസസ്’ എന്ന ചിത്രത്തിനുവേണ്ടി ‘ഹോസാന…’ എന്ന ഗാനത്തിനാണ് ആദ്യമായി സംഗീതം നൽകിയത്. ആരാന്റെ മുല്ല കൊച്ചുമുല്ല, പപ്പൻ പ്രിയപ്പെട്ട പപ്പൻ തുടങ്ങി ആറ് ചിത്രങ്ങൾക്ക് സംഗീതം നൽകി. കുറെയധികം കാസറ്റുകൾക്ക് സംഗീതം നിർവഹിച്ചു. അമ്പാടി തന്നിലൊരുണ്ണി എന്ന ചലച്ചിത്രം സംവിധാനം ചെയ്യുകയും ചെയ്തു.

ഈ വർഷത്തെ ഹരിവരാസനം പുരസ്‌കാരത്തിന് ആലപ്പി രംഗനാഥ് അർഹനായിരുന്നു. 14 ന് സന്നിധാനത്തു നടന്ന സമ്മേളനത്തിൽ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനാണ് അദ്ദേഹത്തിനു പുരസ്‌കാരം സമ്മാനിച്ചത്. ഇതിനു ശേഷം വീട്ടിലെത്തിയപ്പോഴാണ് കൊവിഡ് പോസിറ്റീവായത്. ഇന്ന് വൈകുന്നേരം ശ്വാസംമുട്ടൽ അനുഭവപ്പെട്ടതോടെയാണ് കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. തുടർന്ന് അന്ത്യം സംഭവിക്കുകയായിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Must Read

കേരളത്തിലെ ആദ്യത്തെ കഡാവെറിക്  മെനിസ്‌കസ് ട്രാൻസ്‌പ്ലാന്റ് വിജയകരമായി നടത്തി വിപിഎസ് ലേക്‌ഷോർ 

0
കൊച്ചി: കേരളത്തിലെ ആദ്യത്തെ കഡാവെറിക് മെനിസ്‌കസ് ട്രാൻസ്‌പ്ലാന്റ് വിജയകരമായി നടത്തി വിപിഎസ് ലേക്‌ഷോർ  ഓർത്തോപീഡിക് വിഭാഗം. കോട്ടയം ജില്ലയിലെ ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി ജിനു ജോസഫ് എന്ന 25 കാരനായ എൻജിനീയറിലാണ് ശസ്ത്രക്രിയ...
%d bloggers like this: