വില്ലൻ വേഷത്തിൽ തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മലയാളി ഹരീഷ് ഉത്തമനും നടി ചിന്നു കുരുവിളയും വിവാഹിതരായി. മാവേലിക്കര സബ് രജിസ്ട്രാർ ഓഫീസിലാണ് ഇരുവരും വിവാഹിതരായത്. നോർത്ത് 24 കാതം, ലുക്ക ചുപ്പി, കസബ എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ച ചിന്നു കുരുവിള ഇപ്പോൾ ഛായാഗ്രഹകൻ മനോജ് പിള്ളയുടെ സഹായിയായി പ്രവർത്തിക്കുന്നു. മാധവി, മാമാങ്കം തുടങ്ങിയ ചിത്രങ്ങളിൽ ക്യാമറ അസിസ്റ്റന്റായി പ്രവർത്തിച്ചിട്ടുണ്ട്.

താ, പായും പുലി, പവർ, ശ്രീമന്തുഡു, തൊടാരി, തനി ഒരുവൻ, ഭൈരവാ, ധുവ്വടാ ജഗന്നാഥം, കവചം, വിനയ വേഥയ രാമ, കൈതി, പുഷ്പ, വി, ഈശ്വരൻ എന്നിവയാണ് ഹരീഷിന്റെ പ്രധാന സിനിമകൾ. മലയാളത്തിലും നിരവധി ചിത്രങ്ങളിൽ ഹരീഷ് അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ ഭീഷ്മ പർവ്വത്തിൽ ഹരീഷ് എത്തുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here