വിജയ് ചിത്രത്തില്‍ പ്രതിനായക വേഷത്തില്‍ സഞ്ജയ് ദത്ത് . ദളപതി 66 എന്ന് താത്കാലികമായി പേരിട്ട ചിത്രത്തിലാണ് ബോളിവുഡ് താരം സഞ്ജയ് ദത്ത് പ്രതിനായകനാവാന്‍ എത്തുന്നത്. കെ.ജി.എഫ് 2 വില്‍ അധീര എന്ന പ്രിനായകനായി എത്തി സഞ്ജയ് ദത്ത് പ്രേക്ഷകരെ ഞെട്ടിച്ചു. ശക്തമായ വില്ലന്‍ കഥാപാത്രമാണ് വിജയ് ചിത്രത്തില്‍ സഞ്ജയ് ദത്തിനെ കാത്തിരിക്കുന്നത്. വംശി പൈടപ്പളളി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് വിജയ് എത്തുന്നത്. ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായ ചിത്രത്തിന്റെ അടുത്ത ഷെഡ്യൂള്‍ ഹൈദരാബാദ് ഫിലിം സിറ്റിയിലാണ്. രശ്മിക മന്ദാനയാണ് ചിത്രത്തില്‍ നായിക. തെലുങക് താരം നാനിയും പ്രധാന വേഷത്തിലുണ്ട്. എസ്. തമന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. ശ്രീ വെങ്കിട ക്രിയേഷന്റെ ബാനറില്‍ ദില്‍രാജുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here