മോഹന്‍ലാല്‍ ആദ്യമായി സംവിധായകനാവുന്ന ബറോസ് എന്ന ചിത്രത്തിനെറ അടുത്ത ഷെഡ്യൂള്‍ ജൂണ്‍ മധ്യത്തില്‍ പോര്‍ച്ചുഗലില്‍ ആരംഭിക്കും. ചിത്രത്തിന്റെ ഗോവ ഷെഡ്യൂള്‍ കഴിഞ്ഞദിവസം പൂര്‍ത്തിയായിരുന്നു. ഒരുമാസത്തെ ചിത്രീകരണമാണ് ഗോവയില്‍ പ്ലാന്‍ ചെയ്തിരുന്നത്.

പോര്‍ച്ചുഗലിനു പുറമെ ആംസ്റ്റര്‍ഡാമിലും ചിത്രീകരണം ഉണ്ടാവും. ബറോസ് പൂര്‍ത്തിയായശേഷം മോഹന്‍ ലാല്‍ റാമിന്റെ തുടര്‍ ചിത്രീകരണത്തിലേക്ക് കടക്കും. പോര്‍ച്ചുഗീസ് പശ്ചാത്തലമുളള പിരീഡ് സിനിമയാണ് ബറോസ്. വാസ്‌കോ ഡാ ഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഭൂതമാണ് ബറോസ്. നാനൂറ് വര്‍ഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന ബറോസ് അവകാശിയെ കാത്തിരിക്കുന്നതാണ് പ്രമേയം.

മോഹന്‍ലാല്‍ തന്നെയാണ് നായക കഥാപാത്രമായ ബറോസിന്റെ വേഷമവതരിപ്പിക്കുന്നത്. മൈ ഡിയര്‍ കുട്ടിച്ചാത്തന്റെ സൃഷ്ടാവ് ജിജോ പുന്നൂസിന്റെ രചനയിലാണ് ബറോസ് ഒരുങ്ങുന്നത്. ഛായാഗ്രഹണം സന്തോഷ് ശിവന്‍. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാമിന്റെ ചിത്രീകരണം 2019 ജനുവരി അഞ്ചിനായിരുന്നു ആരംഭിച്ചത്. ഉസ്‌കബിസ്ഥാന്‍, കെയ്‌റോ, ലണ്ടന്‍ എന്നിവിടങ്ങളിലെ ചിത്രീകരണമാണ് അവശേഷിക്കുന്നത്. തൃഷയാണ് ചിത്രത്തില്‍ നായിക.

LEAVE A REPLY

Please enter your comment!
Please enter your name here