മോഹന്‍ലാലിന് പിറന്നാള്‍ ആശംസകളുമായി മലയാളത്തിന്റെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും സുരേഷ് ഗോപിയും. ഒരുമിച്ചുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് മമ്മൂട്ടി പിറന്നാള്‍ ആശംസകള്‍ അറിയിച്ചത്. പ്രിയപ്പെട്ട ലാലിന് പിറന്നാള്‍ ആശംസകള്‍ എന്നാണ് അദ്ദേഹം കുറിച്ചത്. ഗുരു സിനിമയില്‍ മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ചായിരുന്നു സുരേഷ് ഗോപിയുടെ ആശംസ.

’35 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞങ്ങള്‍ പരിചയപ്പെട്ടു. ആ പരിചയം സൗഹൃദമായി. സൗഹൃദം പിന്നെ സഹോദരനിര്‍വിശേഷമായ സ്‌നേഹമായി. ഇന്ന് ലോകം ആരാധിക്കുന്ന ഈ മഹാകലാകാരനെ എന്റേതെന്ന് പറഞ്ഞു ചേര്‍ത്തുപിടിക്കുമ്പോള്‍ അഭിമാനമാണ്. അഭിമാനമാണ് ഈ സൗഹൃദം. പ്രിയ സുഹൃത്തിന് പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകള്‍’. ഷിബു ബേബി ജോണ്‍ കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here