തിരുവനന്തപുരം: പ്രശസ്ത നടന്‍ ഡി. ഫിലിപ്പ് (79) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രഫഷനല്‍ നാടക വേദിയില്‍ മികച്ച പ്രകടനത്തിലൂടെ ശ്രദ്ധ നേടിയ ശേഷം ഫിലിപ്പ് സിസിമാ ലോകത്തിലേക്ക് എത്തിയത്.
പി.ജെ ആന്റണിയുടെ ശിക്ഷ്യനായിട്ടാണ് ഡി. ഫിലിപ്പ് അഭിനയ രംഗത്തേക്ക് ചുവടുവെച്ചത്. പി.ജെ ആന്റണിയുടെ നാടക പരീക്ഷണ ശാലയില്‍ ആയിരിക്കുമ്പോള്‍ നാഷണല്‍ തിയേറ്ററില്‍ അഭിനയിച്ചു. പിന്നീട് കെപിഎസി ചങ്ങനാശ്ശേരി ഗീത, കൊല്ലം കാളിദാസ കലാകേന്ദ്രം എന്നിവടങ്ങളില്‍ സജീവമായിരുന്നു.
കാളിദാസ കലാകേന്ദ്രത്തിന്റെ റെയിന്‍ബോ എന്ന നാടകത്തിലെ അഭിനയത്തിന് 1986ല്‍ സംസ്ഥാന പുരസ്‌കാരം നേടി. കോട്ടയം കുഞ്ഞച്ചന്‍, വെട്ടം, അര്‍ഥം, പഴശ്ശിരാജ, ടൈം, ഒന്നാമന്‍, എഴുപുന്നതരകന്‍ അടക്കം അന്‍പതിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
കോലങ്ങള്‍ (1981) എന്ന ചിത്രം ചിത്രം നിര്‍മ്മിച്ചു. സ്ത്രീ, മാളൂട്ടി, സ്വാമി അയ്യപ്പന്‍, ക്രൈം ആന്‍ഡ് പണിഷ്‌മെന്റ്, വാവ, കടമറ്റത്ത് കത്തനാര്‍, തുടങ്ങിയ സീരിയലുകളിലും വേഷമിട്ടു. ഫിലിപ്പിന്റെ നിര്യാണത്തില്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി, കൊല്ലം എംഎല്‍എ മുകേഷ് എന്നിവര്‍ അനുശോചിച്ചു. മകള്‍ എത്തിയശേഷം സംസ്‌കാരം നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here