The Sreedevi Vilasam Hindu Matha convention presented the couple with a gift on their arrival at the temple. Photo: YouTube

ചെട്ടിക്കുളങ്ങര ദേവിക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നയന്‍താരയും വിഗ്നേഷ് ശിവനും. ഇന്ന് രാവിലെ 11മണിയോടെയാണ് ചെട്ടിക്കുളങ്ങരയിലെത്തിയത്. ആഗ്രഹങ്ങള്‍ സഫലമാകാന്‍ ചെട്ടികുളങ്ങര അമ്മയുടെ ഇഷ്ട വഴിപാടായ ചാന്താട്ടം നടത്താനാണ് വിവാഹശേഷം നയന്‍താര തിരുനടയിലെത്തിയത്. ക്ഷേത്ര ഭരണ സമിതിയായ ശ്രീദേവി വിലാസം ഹിന്ദുമത കണ്‍വന്‍ഷന്‍ ഉപഹാരം നല്‍കി താരങ്ങളെ ആദരിച്ചു.

കടുത്ത ദൈവവിശ്വാസികളാണ് നയന്‍താരയും വിഗ്‌നേഷ് ശിവനും. വിവാഹത്തിന് മുന്‍പേ തന്നെ ഇരുവരും തിരുപ്പതിയിലും, ചോറ്റാനിക്കരയിലുമെത്തി തൊഴുതിരുന്നു. ചോറ്റാനിക്കര മകം തൊഴലിനായിരുന്നു ഇരുവരും എത്തിയത്.

ജൂണ്‍ 9നാണ് നീണ്ട നാളത്തെ പ്രണയത്തിനൊടുവില്‍ വിഗ്‌നേഷ് ശിവനും നയന്‍താരയും വിവാഹിതരായത്.

 

LEAVE A REPLY

Please enter your comment!
Please enter your name here