ഓസ്കർ പുരസ്കാരം നേടിയ നാട്ടു നാട്ടുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കാലങ്ങളോളം ഓർമിക്കപ്പെടേണ്ട ഗാനമാണ് നാട്ടു നാട്ടുവെന്നും ഇന്ത്യക്ക് ആവേശവും അഭിമാനവുമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ മാത്രമായ നാട്ടു നാട്ടു ലോകമെന്പാടും അറിഞ്ഞിരിക്കുന്നു. ഇത് വർഷങ്ങളോളം ഓർമിപ്പിക്കപ്പെടുന്ന ഗാനമായിരിക്കും. ഇത് ഇന്ത്യക്ക് ആവേശവും അഭിമാനവും നൽകുന്നുവെന്നും മോദി വ്യക്തമാക്കി.
രൗജമൗലി സംവിധാനം ചെയ്ത ആർആർആർ എന്ന ചിത്രത്തിലെ നാട്ടു നാട്ടു എന്ന ഗാനത്തിനാണ് മികച്ച ഒർജിനൽ സോംഗ് വിഭാഗത്തിൽ ഓസ്കർ ലഭിച്ചത്. എം.എം കീരവാണിയാണ് ‘നാട്ടു നാട്ടു’ ഗാനത്തിനു സംഗീതം നല്‍കിയത്.
ചന്ദ്രബോസാണ് ഗാനത്തിന്റെ വരികൾ കുറിച്ചിരിക്കുന്നത്. കാലഭൈരവ, രാഹുല്‍ സിപ്ലിഗുഞ്ജ് എന്നിവര്‍ ചേര്‍ന്നു ഗാനം ആലപിച്ചിരിക്കുന്നു.