Thursday, June 1, 2023
spot_img
Homeന്യൂസ്‌ഇന്ത്യഐശ്വര്യ രജനികാന്തിന്റെ വീട്ടിൽ മോഷണം; ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണവും രത്‌നവും മോഷണം പോയി

ഐശ്വര്യ രജനികാന്തിന്റെ വീട്ടിൽ മോഷണം; ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണവും രത്‌നവും മോഷണം പോയി

-

സിനിമാ സംവിധായകയും ഗായികയുമായ ഐശ്വര്യ രജനികാന്തിന്റെ വീട്ടിൽ മോഷണം നടന്നതായി പരാതി. ലക്ഷങ്ങൾ വിലമതിക്കുന്ന നിരവധി സ്വർണാഭരണങ്ങളും രത്‌നങ്ങളുമാണ് ഐശ്വര്യ രജനികാന്തിന്റെ വീട്ടിൽ നിന്ന് മോഷണം പോയത്. തെയ്‌നാമ്പേട്ട് പൊലീസ് സ്റ്റേഷനിൽ ഇത് സംബന്ധിച്ച പരാതി നൽകിയിട്ടുണ്ട്. 

ഐശ്വര്യ രജനികാന്തിന്റെ വീട്ടിൽ ജോലിക്ക് നിൽക്കുന്ന മൂന്ന് പേരെ മോഷണവുമായി ബന്ധപ്പെട്ട് സംശയിക്കുന്നുണ്ട്. ഐശ്വര്യ തന്നെയാണ് പ്രതികളെന്ന് സംശയിക്കുന്നവരുടെ പേര് വിവരങ്ങൾ പൊലീസിന് കൈമാറിയത്.

ഡയമണ്ട് സെറ്റുകൾ, അൺകട്ട് ഡയമണ്ട്, ടെംപിൾ ജ്വല്ലറി കളക്ഷൻ, ആന്റിക് ഗോൾഡ് പീസുകൾ, നവരത്‌നം സെറ്റ്, അറം നെക്ക്‌ലേസ്, 60 പവന്റെ വളകൾ എന്നിവയാണ് ഐശ്വര്യയുടെ വീട്ടിൽ നിന്ന് മോഷണം പോയത്. എഫ്‌ഐആറിൽ 3.6 ലക്ഷം രൂപയുടെ മോഷണമാണ് നടന്നിരിക്കുന്നതായി രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇതിലും കൂടുതൽ നഷ്ടപ്പെട്ടിരിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

2019 ൽ സഹോദരി സൗന്ദര്യയുടെ വിവാഹത്തിൽ പങ്കെടുത്ത ശേഷമാണ് ഐശ്വര്യ ഈ ആഭരണങ്ങളെല്ലാം വീട്ടിലെ ലോക്കറിൽ വച്ചത്. സെന്റ് മേരീസ് റോഡിലെ അപ്പാർട്ട്‌മെന്റിലായിരുന്നു സ്വർണം സൂക്ഷിച്ചിരുന്നത്. എന്നാൽ ഏപ്രിൽ 9, 2022 ൽ ഈ ലോക്കർ രജനികാന്തിന്റെ പയസ് ഗാർഡൻ വീട്ടിലേക്ക് മാറ്റിയിരുന്നു. ലോക്കറിന്റെ താക്കോൽ എന്നാൽ സെന്റ് മേരീസ് അപ്പാർട്ട്‌മെന്റിലെ അലമാരയിൽ തന്നെയാണ് സൂക്ഷിച്ചിരുന്നത്. ഇക്കാര്യം വീട്ടിലെ സഹായികൾക്ക് അറിയാമായിരുന്നു എന്നാണ് ഐശ്വര്യ പൊലീസിനോട് പറഞ്ഞത്. സെക്ഷൻ 381 പ്രകാരം തെയ്‌നാമ്പേട്ട് പൊലീസ് കേസെടുത്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Must Read

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത് ഡയറക്ടറായി  ഡോ:മോണിക്ക ബെര്‍ട്ടഗ്‌നോളിയെ ബൈഡൻ നോമിനേറ്റ് ചെയ്തു 

0
പി പി ചെറിയാൻ വാഷിംഗ്ടണ്‍: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ ഡയറക്ടറായി ഡോ:മോണിക്ക ബെർടാഗ്‌നോളിയെ  പ്രസിഡന്റ് ബൈഡൻ നോമിനേറ്റ് ചെയ്തു .എന്‍ഐഎച്ചിന്റെ തലപ്പത്ത് സ്ഥിര നിയമനം ലഭിക്കുന്ന രണ്ടാമത്തെ വനിതയാണ് ഡോ. ബെര്‍ട്ടഗ്‌നോളി. എന്‍ഐഎച്ച്...
%d bloggers like this: