‘എഴുത്തോല’ അതിന്റെ അംഗീകാരത്തിന്റെ കിരീടത്തിലേക്ക് കൂടുതല്‍ പൊന്‍ തൂവലുകള്‍ ചേര്‍ത്തിരിക്കുന്നു. ടാഗോര്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ‘വിദ്യാഭ്യാസ സിനിമ’ വിഭാഗത്തില്‍ ഈ ചിത്രത്തെ വിജയിയായി തിരഞ്ഞെടുത്തിരിക്കുന്നു. ഈ സിനിമയുടെ ലക്ഷ്യം അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധിക്കപ്പെടുന്നതിനാല്‍ ഇത് ഒരു അഭിമാന നിമിഷമാണ്. കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ സംഭവിച്ച മാറ്റങ്ങളാണ് സിനിമ കേന്ദ്രീകരിക്കുന്നത്.

സംസ്‌കാരത്തിന്റെ നന്മയില്‍ അടിയുറച്ച ശക്തമായ അടിത്തറയുള്ള വിദ്യാഭ്യാസ സമ്പ്രദായത്തില്‍ നിന്ന് ബിസിനസ്സ് അധിഷ്ഠിത വിദ്യാഭ്യാസ രീതിയിലേക്ക് പുതു തലമുറ മാറി. എഴുത്തോലയില്‍, ഈ രണ്ട് സാഹചര്യങ്ങളിലെയും വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അന്തസത്തയെക്കുറിച്ചാണ് പറയുന്നത്. പരമ്പരാഗത ഗുരുകുലരീതിയില്‍ ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കുന്നതിനായി ‘ശാന്തി നികേതന്‍’ ആരംഭിച്ച ദര്‍ശകനായ ടാഗോറിന്റെ പേരിലാണ് ഈ പുരസ്‌കാരം. നാടിന്റെ സംസ്‌കാരം അത്തരം സമൂഹത്തില്‍ ശ്രദ്ധിക്കപ്പെടുന്നതിനാല്‍ അന്താരാഷ്ട്ര അംഗീകാരം മാറ്റു കൂട്ടുന്നു.

ഓഷ്യോ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ടി. ശങ്കര്‍, സതീഷ് ഷേണായി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത് നവാഗതനായ സുരേഷ് ഉണ്ണികൃഷ്ണനാണ്. ചിത്രത്തില്‍ നിഷാ സാരംഗ് ആണ് പ്രധാനവേഷം ചെയ്യുന്നത്. രണ്ട് കാലഘട്ടത്തിലൂടെ കടന്നുപോകുന്ന ചിത്രം മാറുന്ന വിദ്യാഭ്യാസ സംവിധാനത്തേയും പാഠ്യരീതിയെപ്പറ്റിയുമാണ് പറയുന്നത്. നിഷാ സാരംഗിനെ കൂടാതെ ശങ്കര്‍, ഹേമന്ത് മേനോന്‍, കൃഷ്ണപ്രസാദ്, ജയകൃഷ്ണന്‍ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.

ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രീജിത്ത് പാച്ചേനി നിര്‍വ്വഹിക്കുന്നു. മഹാകവി ഒളപ്പമണ്ണ, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, ബിലു വി. നാരായണന്‍ എന്നിവരുടെ വരികള്‍ക്ക് മോഹന്‍ സിത്താരയും പ്രശാന്ത് കര്‍മ്മയും ചേര്‍ന്നാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. മോഹന്‍ സിത്താരയുടെതാണ് പശ്ചാത്തല സംഗീതം.

LEAVE A REPLY

Please enter your comment!
Please enter your name here