സ്റ്റെെൽ മന്നൻ രജനികാന്ത് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ജയിലറിന്റെ റിലീസ് തീയതി പുറത്തുവിട്ടു. ഓഗസ്റ്റ് 10ന് ചിത്രം തിയേറ്ററുകളിൽ എത്തും. റിലീസ് തിയതി പ്രഖ്യാപിച്ചുകൊണ്ടുള്ള പുതിയ വീഡിയോ അണിയറ പ്രവർത്തകരാണ് പുറത്തുവിട്ടത്. വീഡിയോയിൽ മോഹൻലാലിനെയും കാണാം.

 

രജനികാന്തും മോഹൻലാലും ആദ്യമായി ഒരുമിക്കുന്ന ചിത്രം നെൽസൻ ദിലീപ് കുമാർ‌ സംവിധാനം ചെയ്യുന്നു. മുത്തുവേൽ പാണ്ഡ്യൻ എന്ന ജയിലറുടെ വേഷമാണ് രജനികാന്ത് അവതരിപ്പിക്കുന്നത്. കന്നടയിലെ സൂപ്പർ സ്റ്റാർ ശിവരാജ് കുമാർ നിർണായക വേഷത്തിലുണ്ട്. തമന്ന ഭാട്ടിയ ആണ് നായിക.

ര​മ്യ​ ​കൃ​ഷ്ണ​ൻ,​ ​വി​നാ​യ​ക​ൻ,​ ​യോ​ഗി​ ​ബാ​ബു​ ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​ ​നെ​ൽ​സ​ൻ​ ​ദി​ലീ​പ്കുമാ​ർ​ ​ത​ന്നെ​യാ​ണ് ​ചി​ത്ര​ത്തി​ന്റെ​ ​ര​ച​ന​യും.​ വി​ജ​യ് ​കാ​ർ​ത്തി​ക് ​ക​ണ്ണ​നാ​ണ് ​ഛാ​യാ​ഗ്ര​ഹ​ണം.​ ​അ​നി​രു​ദ്ധ് ​രവിച​ന്ദ​ർ​ ​സം​ഗീ​തം​ ​പ​ക​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here