Friday, June 2, 2023
spot_img
Homeന്യൂസ്‌പുതിയ വാർത്തകൾ'ഒരു ദുരന്തം ഉണ്ടാകാതിരിക്കട്ടേ, ഇത് പോലുള്ള നല്ല സിനിമകൾ ഉണ്ടാകട്ടെ'; 2018നെ പ്രശംസിച്ച് ടിനി ടോം

‘ഒരു ദുരന്തം ഉണ്ടാകാതിരിക്കട്ടേ, ഇത് പോലുള്ള നല്ല സിനിമകൾ ഉണ്ടാകട്ടെ’; 2018നെ പ്രശംസിച്ച് ടിനി ടോം

-

ജൂഡ് ആന്റണി സംവിധാനം ചെയ്ത ‘2018’ ചിത്രത്തിനെ പ്രശംസിച്ച് നടൻ ടിനി ടോം. 2018 മറക്കാൻ ശ്രമിക്കുന്ന വർഷമാണ് കാരണം താൻ ഒരു പ്രളയ ബാധിതനാണെന്നും അദ്ദേഹം പറഞ്ഞു. താരം തന്റെ ഫേസ്ബുക്കിലൂടെയാണ് പ്രതികരണം പങ്കുവച്ചത്.

‘സിനിമ എനിക്ക് ഒരുപാട് വിങ്ങൽ ഉണ്ടാക്കിയെങ്കിലും ഒരു ദുരന്തം ഉണ്ടായപ്പോൾ നമ്മൾ ഒന്നിച്ചു നിന്നു. ഒരു വിഷമം മാത്രം, ഒരു ദുരന്തം ഉണ്ടാകുമ്പോഴാണ് നാം മതവും രാഷ്ട്രീയവും മറന്ന് ഒന്നാകുന്നത്. ഈ സിനിമയിൽ നമ്മൾ ഒന്നാണ് ഇനി ഒരു ദുരന്തം ഉണ്ടാകാതിരിക്കട്ടേ ഇത് പോലുള്ള നല്ല സിനിമകൾ ഉണ്ടാകട്ടെയെന്നും’ ടിനി ടോം കുറിച്ചു.

പോസ്റ്റിന്റെ പൂർണരൂപം

True story ,2018 സിനിമ റിലീസ് ദിവസം ഞാൻ ഒരു പോസ്റ്റ് ഇട്ടിരുന്നു പക്ഷെ സിനിമ കുടുംബ സമേതം കാണാൻ സാധിച്ചത് ഇന്നലെയാണ്. 2018 ഞാൻ മറക്കാൻ ശ്രമിക്കുന്ന വർഷമാണ് കാരണം ഞാൻ ഒരു പ്രളയ ബാധിതനാണ് എല്ലാം നഷ്ട്ടപെട്ടവനാണ് അവിടന്ന് ജീവിതം വീണ്ടും തുടങ്ങിയവനാണ്. സിനിമ എനിക്ക് ഒരുപാട് വിങ്ങൽ ഉണ്ടാക്കിയെങ്കിലും ഒരു ദുരന്തം ഉണ്ടായപ്പോൾ നമ്മൾ ഒന്നിച്ചു നിന്നാ “ലഹരി “നമുക്ക് ഒരുപാട് സന്തോഷം നൽകുന്നു, ഒരു വിഷമം മാത്രം ഒരു ദുരന്തം ഉണ്ടാകുമ്പോഴാണ് നാം മതവും രാഷ്ട്രീയവും മറന്ന് ഒന്നാകുന്നത് ഈ സിനിമയിൽ നമ്മൾ ഒന്നാണ് ഇനി ഒരു ദുരന്തം ഉണ്ടാകാതിരിക്കട്ടേ ഇത് പോലുള്ള നല്ല സിനിമകൾ ഉണ്ടാകട്ടെ സിനിമയാണ് എന്റെ “ലഹരി “Bigsalute brother Jude Anthany Joseph& ടീം 2018 ,must watch only with your family Tovino Thomas ,Asif ali,Kunchacko Boban ,Vineeth Sreenivasan

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Must Read

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത് ഡയറക്ടറായി  ഡോ:മോണിക്ക ബെര്‍ട്ടഗ്‌നോളിയെ ബൈഡൻ നോമിനേറ്റ് ചെയ്തു 

0
പി പി ചെറിയാൻ വാഷിംഗ്ടണ്‍: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ ഡയറക്ടറായി ഡോ:മോണിക്ക ബെർടാഗ്‌നോളിയെ  പ്രസിഡന്റ് ബൈഡൻ നോമിനേറ്റ് ചെയ്തു .എന്‍ഐഎച്ചിന്റെ തലപ്പത്ത് സ്ഥിര നിയമനം ലഭിക്കുന്ന രണ്ടാമത്തെ വനിതയാണ് ഡോ. ബെര്‍ട്ടഗ്‌നോളി. എന്‍ഐഎച്ച്...
%d bloggers like this: