
ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ലൂസിഫറിന്റെ രണ്ടാംഭാഗം എംപുരാന്റെ ചിത്രീകരണം അടുത്ത ആഴ്ച മധുരയിൽ ആരംഭിക്കും.
മോഹന്‍ലാല്‍ നായകനാകുന്ന ചിത്രം പൃഥ്വിരാജ് സംവിധാനം ചെയ്യുന്നു. ആശീര്‍വാദ് സിനിമാസാണ് ചിത്രം നിർമിക്കുന്നത്. കെജിഎഫ്, കാന്താര തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ നിര്‍മിച്ച ദക്ഷിണേന്ത്യയിലെ പ്രമുഖ പ്രൊഡക്ഷൻ ഹൗസുകളിലൊന്നായ ഹോംബാലെ ഫിലിംസ് കന്പനിയാണ് ചിത്രത്തിന്റെ സഹനിര്‍മാതാക്കൾ.
ഉത്തരേന്ത്യയും തമിഴ്നാടും വിദേശ രാജ്യങ്ങളുമാകും സിനിമയുടെ പ്രധാന ലൊക്കേഷനുകൾ. മുരളി ഗോപിയാണു കഥയും തിരക്കഥയും. സുരേഷ് ബാലാജിയും ജോർജി പയനും ചേർന്നുള്ള വൈഡ് ആംഗിൾ ക്രിയേഷൻസാകും ലൈൻ പ്രൊഡക്ഷൻ.