1436118985_JoyMathew12
മുംബൈ: മാവോയിസ്റ്റ് നേതാവ് രൂപേഷിന്‍റെ മക്കള്‍ക്ക് തുറന്നകത്തെഴുതിയ ആഭ്യന്തരമന്ത്രിയെ വിമര്‍ശിച്ച് സംവിധായകന്‍ ജോയ് മാത്യു. രാജനെ ഉരുട്ടിക്കൊന്ന കരുണാകരന്‍റെ പിന്‍മുറക്കാര്‍ക്ക് രൂപേഷിന്‍റെ മക്കളെ ഉപദേശിക്കാന്‍ അര്‍ഹതയില്ലെന്ന് അദ്ദേഹം തുറന്നടിച്ചു.
കോണ്‍ഗ്രസുകാരാകരുതെന്ന് ചെന്നിത്തല ആദ്യം സ്വന്തം മക്കള്‍ക്ക് ഉപദേശം നല്‍കട്ടെയെന്നും ജോയ് മാത്യു മുംബൈയില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
രൂപേഷിന്‍െറ മക്കളായ ആമിക്കും സവേരക്കും ചെന്നിത്തല കഴിഞ്ഞദിവസം തുറന്ന കത്തെഴുതിയിരുന്നു. മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളെ തുറന്നെതിര്‍ത്തുകൊണ്ടുള്ളതായിരുന്നു ചെന്നിത്തലയുടെ കത്ത്. മാവോയിസ്റ്റ് ഭീഷണിയെ അടിച്ചമര്‍ത്താമെന്ന വ്യാമോഹം സര്‍ക്കാറിനി െല്ലന്നും ചര്‍ച്ചകളുടെയും സമാധാനത്തിന്‍െറ വഴികളിലൂടെയുമായിരിക്കണം എല്ലാ പ്രശ്നത്തിനും പരിഹാരമുണ്ടാകേണ്ടതെന്നും ചെന്നിത്തല കത്തില്‍ പറഞ്ഞിരുന്നു.
നിങ്ങളുടെ മാതാപിതാക്കള്‍ നടന്നുപോയ പാതകളെ മഹത്വവല്‍ക്കരിക്കാനും, നിങ്ങള്‍ രണ്ടുപേരെയും അതുവഴി നയിക്കാനും ഒരു പക്ഷെ ആളുകളുണ്ടായേക്കാം. എന്നാല്‍ ആ പാത തിരഞ്ഞെടുക്കുകയോ, അതുവഴി ചരിക്കുകയോ ചെയ്യരുത്. നശിപ്പിക്കലല്ല, പടുത്തയര്‍ത്തലാണ് മഹത്തായ കര്‍മ്മം, വെറുക്കുന്നതല്ല, സ്നേഹിക്കുക എന്നതാണ് മാനവിക ധര്‍മ്മം, അതിലൂടെ മാത്രമ പുതിയൊരു സമൂഹസൃഷ്ടി സാധ്യമാവുകയുള്ളുവെന്നും കത്തിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here