muhsin.jpg.image.784.410

KL-10-പത്ത് എന്ന പേരു കേട്ടാൽ ആദ്യം ഓർമവരുന്നത് ഒരു വണ്ടിയുടെ റജിസ്ട്രേഷനാണ്. ഇത്തവണത്തെ ഈദിനു റിലീസ് ആകുന്ന ഒരു സിനിമയ്ക്കും ഇതു തന്നെയാണ് പേര്. നവാഗതനായ മുഹ്സിൻ പരാരി സംവിധാനം ചെയ്യുന്ന സിനിമയാണ് KL-10-പത്ത്. പുതു മുഖം ചാന്ദ്നിയാണ് സിനിമയിലെ നായിക:

KL-10-പത്ത്

മലപ്പുറത്തിന്റെ സംസ്കാരവും വൈവിധ്യതയുമെല്ലാം സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു റൊമാന്റിക് കോമഡി എന്നു പറയാം. തമാശയും പ്രണയവും സ്പോർട്സുമെല്ലാം ഇതിലുണ്ട്. ഫുട്ബോൾ മലപ്പുറത്തുകാരുടെ സിരകളിലുള്ള ജ്വരമാണ്. അതുകൊണ്ട് വളരെ അവിഭാജ്യമായ ഒരു ഘടകമാണ് ഫുട്ബോൾ ഈ സിനിമയിൽ. എന്നാൽ ഫുട്ബോൾ പ്രേമികൾക്കു മാത്രം ഒരുക്കിയ സിനിമയുമല്ലിത്. സിനിമ കാണുന്ന ഏതു തരം ആളുകൾക്കും സ്വയം ബന്ധിപ്പിക്കുകയും ചെയ്യാവുന്ന ഒരു ചിത്രം എന്നുകൂടി പറയാം.
kl-ten-movie.jpg.image.784.410

മലപ്പുറത്തിന്റെ സംഗീതം; മലയാളികളുടെ സ്വരം:

മാപ്പിള ഗാനങ്ങൾ മലപ്പുറത്തിന്റെ സാംസ്കാരികതയിൽ ഇഴ ചേർന്നു കിടക്കുന്നുണ്ട്. പുറം ലോകത്തുള്ളവർ കേൾക്കാത്ത നിരവധി നാടൻ ഗാനങ്ങൾ ഈ മണ്ണിലുറങ്ങുന്നുണ്ട്. മാപ്പിള സംഗീത ശൈലിയിൽ ഉള്ള കുറേ ഈണങ്ങൾ ഈ സിനിമയിലും കേൾക്കാം.

ബിജിബാലാണ് സംഗീത സംവിധാനം. ഈ സിനിമയിലെ പ്രധാനപ്പെട്ട കഥാപാത്രങ്ങൾ എല്ലാം ചിത്രത്തിൽ പാടുന്നുണ്ട്. സൈജു കുറുപ്പ് സിനിമയിലെ ഒരു പ്രത്യേക സാഹചര്യത്തിൽ കുഞ്ഞിനെ പാടി ഉറക്കുന്ന ഒരു ഗാനം ടീസർ ആയി ആദ്യം തന്നെ പുറത്തിറങ്ങിയിരുന്നു. സിനിമയുടെ ടീസറുകളിലും സംഗീതവും ഗാനമേളയുമൊക്കെ ആധിപത്യം ഉറപ്പിച്ചിട്ടുണ്ട്.

KL-10-പത്ത് മലപ്പുറത്തിന്റെ മൊത്തം പ്രാതിനിധ്യമുള്ള സിനിമ അല്ല. ചാലിയാർ പുഴയുടെ തീരത്തുള്ള, പുറം നാട്ടുകാർ അധികം കാണാത്ത, ഒരു നാടിന്റെ കഥയാണിത്. ഒരു തനി ഏറനാടൻ നാട്ടുകാരനായ മുഹ്സിൻ എന്ന ചെറുപ്പക്കാരൻ കണ്ടു വളർന്ന പരിസരങ്ങളേക്കുറിച്ചും അനുഭവിച്ചറിഞ്ഞ നേരിനേക്കുറിച്ചുമുള്ള ഒരു സിനിമാവിഷ്ക്കരണമാണ് KL-10-പത്ത്.

ഉണ്ണി മുകുന്ദൻ ശരിയാകുമോ?

ഉണ്ണി എന്റെ സുഹൃത്താണ്. ഒരു സിനിമ ചെയ്യാൻ അവസരം കിട്ടിയപ്പോൾ ഉണ്ണി അതിലേക്കു സ്വാഭാവികമായി എത്തിച്ചേരുകയായിരുന്നു. ലാൽ ജോസ് സാറും കണ്ണുമടച്ച് ‘യെസ്’ പറഞ്ഞു. ഉണ്ണിയേപ്പൊലൊരാൾ ഈ സിനിമ ചെയ്താൽ നന്നാകുമെന്നു ആത്മവിശ്വാസം ഉള്ളതു കൊണ്ടല്ലേ ലാൽസാർ കണ്ണുമടച്ച് ഈ സിനിമ വിതരണം ചെയ്യാം എന്ന് സമ്മതിച്ചത്.

മുഹ്സിൻ എന്ന സിനിമാക്കാരൻ:

സിനിമ ചെയ്യണം എന്നാഗ്രഹിച്ചു നടന്ന ഒരു ചെറുപ്പക്കാരൻ ഒരു മ്യൂസിക് വിഡിയോ ചെയ്യുന്നു. സംവിധായകൻ ആഷിഖ് അബു അത് കണ്ടു ആ ചെറുപ്പക്കാരനെ തന്റെ അസിസ്റ്റന്റ് ആകുവാൻ ക്ഷണിക്കുന്നു. അങ്ങനെ അയാൾ ‘ അഞ്ചു സുന്ദരികളിൽ’ അസിസ്റ്റന്റ് ആയി കൂടി.

aashiq-muhsin.jpg.image.784.410

സ്വന്തം നാടിനേക്കുറിച്ചു കൂടുതൽ സ്നേഹം എല്ലാവർക്കുമെന്നത് പോലെ ആ ചെറുപ്പക്കാരനും ഉണ്ടായിരുന്നു. ആ നാടിനേക്കുറിച്ചൊരു കഥ മനസിൽ രൂപപ്പെട്ടപ്പോൾ നേരെ അത് പോയി പറഞ്ഞത് സിനിമോട്ടോഗ്രാഫറും സംവിധായകനുമായ സമീർ താഹിറിനോടായിരുന്നു. സംഗതി കേട്ട സമീർ ഇതിൽ ഒരു സിനിമയുണ്ടെന്നു ആദ്യമായി അംഗീകരിച്ചു. അങ്ങനെ മുഹ്സിൻ പരാരി ആദ്യമായി സംവിധായകന്റെ തൊപ്പിയണിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here