ഷമ്മി തിലകന്‍ നല്‍കിയ ഹര്‍ജിയില്‍ കൊല്ലത്തെ പ്രമുഖ ഷോപ്പിങ് മാളിന്‍റെ അനധികൃത നിര്‍മാണങ്ങള്‍ പൊളിക്കാന്‍ ഹൈക്കോടതി ഉത്തരവ്. അനധികൃത നിര്‍മാണങ്ങള്‍ മൂന്ന് മാസത്തിനകം പൊളിച്ച് മാറ്റാനാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടത്.

മണീസ് ഷോപ്പിങ് മാളില്‍ ചട്ടങ്ങള്‍ ലംഘിച്ചുള്ള നിര്‍മാണങ്ങള്‍ പൊളിച്ച് നീക്കാന്‍ നഗരസഭയും, തദ്ദേശ സ്വയംഭരണ ട്രിബ്യൂണലും ഉത്തരവിട്ടിരുന്നു. എന്നാല്‍ പൊളിക്കാന്‍ കാലതാമസം എടുത്തതിനാലാണ് ഹര്‍ജിക്കാരനായ ഷമ്മി തിലകന്‍ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയത്.

ഷോപ്പിങ് മാളിന് സമീപത്താണ് ഷമ്മി തിലകന്റെ വീട്. ഷോപ്പിങ് മാളിനെതിരെ പ്രതികരിച്ചതിന് വീടിന് അഭിമുഖമായി കോലം വെച്ച് അധിക്ഷേപ്പിക്കാന്‍ ശ്രമിച്ചു എന്ന് ആരോപിച്ചും ഷമ്മി തിലകന്‍ പരാതികള്‍ നല്‍കിയിരുന്നു. 10200 സ്‌ക്വയര്‍ ഫീറ്റിലെ അനധികൃത നിര്‍മാണങ്ങള്‍ മൂന്ന് മാസത്തിനകം പൊളിച്ച് നീക്കാനാണ് കോടതി ഉത്തരവ്. കോടതി വിധി നടപ്പിലാക്കുന്നതുവരെ ഇതിനെതിരെ നിയമപരമായി പോരാടുമെന്ന് ഷമ്മി തിലകന്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here