• ബാഹുബലി സിനിമ പരമ്പരയ്ക്ക് റെക്കോർഡ് വേഗത്തിൽ വരുമാനം സൃഷ്ടിച്ച ഇന്ത്യയിലെ ഒരേയൊരു ഡബിൾ 4 കെ പ്രോജെക്ഷൻ തീയേറ്ററാണ് ഏരീസ് പ്ലെക്സ്
  • ബാഹുബലി കാണാൻ രാജ്യത്തെ ഏറ്റവും മികച്ച തീയേറ്ററായി ഏരീസ് പ്ളെക്സിനെ സിനിമയുടെ അണിയറപ്രവർത്തകർ വിലയിരുത്തിരുന്നു   

ബാഹുബലിയുടെ പേരിൽ നിരവധി അംഗീകാരങ്ങൾ വാരിക്കൂട്ടിയ തിരുവനന്തപുരം ആസ്ഥാനമായ ഏരീസ് പ്ലെക്സ് തീയേറ്റർ ഇന്ത്യൻ സിനിമ ചരിത്രത്തിൽ മറ്റൊരു നാഴികക്കല്ല് കൂടി രചിച്ചു. ബാഹുബലിയുടെ രണ്ടാം ഭാഗമായ ദി കണ്‍ക്ലൂഷന്  51 ദിവസം കൊണ്ട് മൂന്ന് കോടി രൂപ
കളക്ഷൻ ഇനത്തിൽ മറികടക്കുന്ന ഇന്ത്യയിലെ ഒരേയൊരു ഡബിൾ 4 കെ പ്രോജെക്ഷൻ തീയേറ്ററായി മാറി ഏരീസ് പ്ലെക്സ്.

ഒരു വർഷത്തേക്ക് ബാഹുബലി: സിനിമ ടൂറിസത്തിനു പ്രചോദനം

ബാഹുബലി 4കെ പ്രൊജക്ഷനിൽ കാണാൻ അന്യ സംസഥാനങ്ങളിൽ നിന്നു പോലും തിരുവനന്തപുരത്തേക്ക് ആളുകൾ വന്നുകൊണ്ടിരിക്കുകയാണ്. ഒരേ പ്രേക്ഷകർ തന്നെ വീണ്ടും വീണ്ടും വരുന്നത് കൊണ്ട് വരുമാനം അഞ്ചു കോടി രൂപ മറികടക്കും എന്നാണ് പ്രതീക്ഷ. സിനിമ ടൂറിസത്തിനു ആക്കം നൽകാനും വർദ്ധിച്ചു വരുന്ന പ്രേക്ഷകരുടെ ആവശ്യവും കാരണം ഒരു ഷോ എങ്കിലും ബാഹുബലിക്ക് മാത്രമായി ഒരു വർഷത്തേക്ക് നീട്ടാനാണ് പദ്ധതി. ഏരീസ് പ്ലെക്സ് ഒരു തുടക്കമാണ്. 2020 ഓടെ രാജ്യം മുഴുവൻ 4കെ നിലവാരമുള്ള 2000 മൾട്ടിപ്ളെക്സ് ഇൻഡിവുഡ് പ്രോജക്ടിന്റെ ഭാഗമായി ഒരുക്കുകയാണ് ലക്ഷ്യം യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പിന്റെ ചെയർമാനായ സോഹൻ റോയ് പറഞ്ഞു.
 
പുതിയ ദൃശ്യാനുഭവം  
കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യ വിസ്മയങ്ങളും സാങ്കേതിക മേന്മയുമുള്ള സിനിമകൾ ആധുനിക സംവിധാനങ്ങളാൽ സജ്ജീകരിച്ച തീയേറ്ററിൽ കാണുന്നത് പ്രത്യേക അനുഭവമാണ്, മാത്രമല്ല സന്തോഷപ്രദവും. 4 കെ പ്രൊജക്ഷനിൽ കണ്ടിരിക്കേണ്ട ചിത്രങ്ങളിൽ ഒന്നാണ് ബാഹുബലി. സിനിമ വ്യവസായത്തിൽ പ്രധാനപങ്ക് വഹിക്കുന്നവർ ആധുനിക സാങ്കേതിക വിദ്യയിലേക്ക് മാറുന്നത് നല്ല പ്രവണതയാണ്. സിനിമ വ്യവസായത്തെ (നിർമ്മാണം മുതൽ പ്രദർശനം വരെ) പുതിയതലങ്ങളിലേക്ക് എത്തിക്കാൻ ഞങ്ങൾ എടുക്കുന്ന പരിശ്രമം ഫലം കാണുന്നതിൽ സന്തോഷമുണ്ട് സോഹൻ റോയ് പറഞ്ഞു.

ലക്ഷ്യം സിനിമയുടെ വളർച്ച

നിലവാരം കുറഞ്ഞ സ്റ്റുഡിയോകളും തീയേറ്ററുകളും മൂലം 4 കെ സാങ്കേതികവിദ്യയിൽ വരുന്ന സിനിമകൾ അതെ നിലവാരത്തിൽ ആസ്വദിക്കാൻ പ്രേക്ഷകർക്ക് ഒരിക്കലും സാധിക്കുന്നില്ല. ഇതിന് പരിഹാരമായാണ് രണ്ടായിരം ഇന്ത്യൻ ശതകോടീശ്വരന്മാരെയും കമ്പനികളെയും ഉൾപ്പെടുത്തി ഇൻഡിവുഡ് കൺസോർഷ്യം രൂപീകരിച്ചത്. 10,000 പുതിയ 4 കെ പ്രോജെക്ഷൻ മൾട്ടിപ്ലെക്സ് സ്‌ക്രീനുകൾ, 1,00,000 2 കെ ഹോംതീയേറ്റർ പ്രോജെക്ടറുകൾ, സിനിമ സ്റ്റുഡിയോകൾ, ആനിമേഷൻ/വിഎഫ്എക്സ് സ്റ്റുഡിയോകൾ, അന്താരാഷ്ട്രനിലവാരത്തിലുള്ള സിനിമ സ്‌കൂളുകൾ എന്നിവയാണ് ഇൻഡിവുഡ് പ്രൊജക്റ്റ് ലക്ഷ്യമിടുന്നത്. 2018 വർഷാവസാനത്തോട് കൂടി രാജ്യം മുഴുവൻ പ്രവർത്തനം വ്യാപിപ്പിക്കാനാണ് പദ്ധതി ഇൻഡിവുഡ് സ്ഥാപക ഡയറക്ടർ കൂടിയായ സോഹൻ റോയ് പറഞ്ഞു.

രാജ്യത്തെ ഏറ്റവും വലിയ തീയേറ്ററായ ഏരീസ് പ്ലെക്സിൽ ആറു സ്‌ക്രീനുകളിലായി 1500 ഇരിപ്പിടമാണ് (700 സീറ്റുകൾ  ഔഡി 1 ഡബിൾ 4 കെ അറ്റ്മോസ് വിഭാഗത്തിൽ) ഉള്ളത്. യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പാണ് തീയേറ്ററിന്റെ പ്രധാന നിക്ഷേപകർ. ബെൽജിയത്തിൽ നിന്നും ഇറക്കുമതി ചെയ്തതാണ് ചാരിക്കിടക്കുന്ന കസേരയും ഇരിപ്പിടവും.

2015 ജൂലൈ 10ന് റിലീസ് ചെയ്‌ത ബാഹുബലിയുടെ ആദ്യ ഭാഗത്തിന്റെ പ്രദർശനത്തിൽ ഏരീസ് പ്ലെക്സ് മൂന്ന് കോടിയിലധികം രൂപയാണ് കളക്ഷൻ ഇനത്തിൽ നേടിയത്. വളരെ കുറഞ്ഞ സമയം കൊണ്ട് ഏറ്റവും കൂടുതൽ വരുമാനം നേടിയ രാജ്യത്തെ ആദ്യത്തെ തീയേറ്റർ എന്ന് റെക്കോർഡ് ഏരീസ് പ്ലെക്സ് സ്വന്തമാക്കുകയും ചെയ്‌തു. ഒറ്റ തീയേറ്ററിൽ നിന്നും റെക്കോർഡ് കളക്ഷൻ നേടിയ ആദ്യ ചിത്രമായി എസ് എസ് രാജമൗലി സംവിധാനം ചെയ്ത് ബാഹുബലി മാറുകയും ചെയ്‌തു. ഇന്ത്യൻ സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും ചെലവേറിയ സിനിമയായ ബാഹുബലി ബോക്സ്ഓഫീസിലെ കളക്ഷൻ റെക്കോർഡുകൾ തിരുത്തികുറിക്കുകയും ചെയ്തു. ഏകദേശം 250 കോടി രൂപ മുതൽമുടക്കിലാണ് സിനിമ നിർമ്മിച്ചത്.

ബാഹുബലിയുടെ ആദ്യഭാഗമായ ബാഹുബലി-ദ ബിഗിനിങ് പുനപ്രദർശനം നടത്തിയപ്പോൾ മികച്ച കളക്ഷനാണ് ഏരീസ് പ്ലെക്സ് നേടിയത്

ചുരുങ്ങിയ സ്ഥലത്തു 4 കെ അറ്റ്മോസ് ഹോം തീയേറ്ററുകൾ സജ്ജീകരിക്കാം എന്ന് ആശയത്തിന് തുടക്കം കുറിച്ച സോഹൻ റോയ് ഫോർബ്സ് മാഗസിൻ പുറത്തിറക്കിയ ഗള്‍ഫ് രാജ്യങ്ങളിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരുടെ പട്ടികയിൽ ഉള്ള വ്യവസായിയാണ്.

Bahubali2

LEAVE A REPLY

Please enter your comment!
Please enter your name here