ബാഹുബലിയിലൂടെ ആരാധകരെ ആവേശഭരിതരാക്കിയ സത്യരാജിന്‍റെ കിടിലന്‍ മേക്ക് ഓവറുമായി ജാക്സണ്‍ ദുരൈ വരുന്നു. ചിത്രത്തില്‍ പ്രേതമായാണ് സത്യരാജ് എത്തുന്നത്. 2014ലെ ക്രൈം ത്രില്ലര്‍ ചിത്രമായ ബര്‍മയുടെ സംവിധായകന്‍ ധരണി ധരണ്‍ സംവിധാനം ചെയ്യുന്ന ജാക്‌സണ്‍ ദുരൈ എന്ന ചിത്രത്തിലാണ് സത്യരാജ് പ്രേതമാകുന്നത്.

സിനിമയുടെ ആദ്യ ടീസര്‍ പുറത്തിറങ്ങി. സത്യരാജിന്റെ മകന്‍ സിബിരാജ് ആണ് നായകന്‍. സിദ്ധാര്‍ത്ഥ് വിപിന്റേതാണ് സംഗീതം. ബിന്ദു മാധവി നായികയാകുന്ന ചിത്രത്തില്‍ ദേശീയ അവാര്‍ഡ് ജേതാവായ വിവേക് ഹര്‍ഷന്‍ എഡിറ്റിങ് നിര്‍വഹിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here