മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും സ്റ്റൈലിഷ് കഥാപാത്രമായിരുന്നു ബിലാല്‍ജോണ്‍ കുരിശിങ്കല്‍. ഇതാ മമ്മൂട്ടി ആരാധകരെ വീണ്ടും ആവേശത്തിലാക്കാന്‍ ബിലാല്‍ എത്തുന്നു.

അമല്‍ നീരദ് സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രം ബിഗ്ബി വീണ്ടും റിലീസിനെത്തുകയാണ്. എന്നാല്‍ ഇത് ബിലാലിന്‍റെ രണ്ടാം വരവല്ല, ഇത്തവണ എത്തുന്നത് മമ്മൂക്കയുടെ പിറന്നാളിന് വേണ്ടിയാണ്.

മമ്മൂട്ടിയുടെ പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായാണ് ബിഗ് ബി സിനിമ വീണ്ടും പ്രദര്‍ശിപ്പിക്കുന്നത്. ചേര്‍ത്തലയിലെ മമ്മൂട്ടി ഫാന്‍സിന്റെ നേതൃത്വത്തിലാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.

സെപ്തംബര്‍ ഏഴിന് ആണ് മമ്മൂട്ടിയുടെ പിറന്നാള്‍ ദിനം എങ്കിലും സിനിമയുടെ പ്രദര്‍ശനം ആറാം തീയതി ഞായറാഴ്ചയാണ്. ചേര്‍ത്തല പാരഡൈസ് തീയേറ്ററില്‍ രാവിലെ 9.30-നാണ് സിനിമ വീണ്ടും പ്രദര്‍ശിപ്പിക്കുന്നത്. അമല്‍ നീരദ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ബിഗ് ബി. സിനിമയുടെ മടങ്ങി വരവ് ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് ആരാധകര്‍.

LEAVE A REPLY

Please enter your comment!
Please enter your name here