abu-salem.jpg.image.784.410

മുംബൈ∙ 1993 ലെ മുംബൈ ഭീകരാക്രമണത്തിനു മുൻപ് ബോളിവുഡ് നടൻ സഞ്ജയ് ദത്തിന്റെ വീട്ടിലെത്തി ആയുധങ്ങൾ കൈമാറിയിട്ടില്ലെന്ന് അധോലോക നായകൻ അബു സലേം. മുംബൈയിലെ ടാഡാ കോടതിയിലാണ് അബു സലേം ഇക്കാര്യം അറിയിച്ചത്.

സ‍‍‍ഞ്ജയ് ദത്തിന്റെ വീട്ടിലെത്തി രണ്ട് എകെ 47 റൈഫിളും ഗ്രനേഡുകളും കൈമാറിയെന്നായിരുന്നു സലേം നേരത്തെ നൽകിയിരുന്ന മൊഴി. ഇതാണ് സലേം ഇപ്പോൾ നിഷേധിച്ചിരിക്കുന്നത്.

മുംബൈ ഭീകരാക്രമണ സമയത്ത് എകെ 47 റൈഫിൾ കൈയ്യിൽ വച്ചുവെന്ന കേസിലാണ് സഞ്ജയ് ദത്തിനെ അഞ്ചു വർഷത്തെ തടവിന് ശിക്ഷിച്ചിരിക്കുന്നത്. അബു സലേം മറ്റു പ്രതികൾക്കൊപ്പം സഞ്ജയ് ദത്തിന്റെ വീട്ടിൽ പോയെന്നതും രണ്ടു റൈഫിളുകളും ബുള്ളറ്റുകളും ഗ്രനേഡുകളുമടങ്ങിയ ബാഗ് തിരികെയെടുത്തുവെന്നു പറയുന്നത് തെറ്റാണെന്നാണ് സലേം പറയുന്നത്. തന്റെ വിചാരണ നിയമപരമല്ലെന്നും അനാവശ്യമാണെന്നും സലേം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here