രാജേഷ് തില്ലങ്കേരി കൊച്ചി : മലയാള ഗാനശാഖയിൽ വേറിട്ടൊരു വഴികളായിരുന്നു കൈതപ്രത്തിന്റേത്. വടക്കിന്റെ ഗ്രാമ വിശുദ്ധിയായിരുന്നു കൈതപ്രത്തിന്റെ ഗാനങ്ങളുടെ പ്രത്യേകത. കണ്ണാടിപ്പുഴയുടെ തീരത്ത്, തിങ്കൾ കണ്ണാടി നോക്കും നേരത്ത് …. ശാന്തമീ രാത്രിയിൽ വാദ്യഘോഷാദികൾ… തുടങ്ങിയ മലയാളിയെ വല്ലാതെ ആകർഷിച്ച എത്രയെത്ര വരികൾ ആ കവിയുടെ കയ്യക്ഷരങ്ങളിലൂടെ മലയാള സിനിമയ്ക്ക് ലഭിച്ചു. ഗ്രാമവും, സ്‌നേഹവും, പ്രണയവുമെല്ലാം പുതിയ കാലത്തിലേക്ക് വരച്ചു ചേർക്കാൻ കൈതപ്രം ദാമോദരൻ നമ്പൂരിതിക്ക് കഴിഞ്ഞിരുന്നു. ഏത് മലയാളിയെയും ഒന്നു പിടിച്ചിരുത്താൻ കൈതപ്രം എന്ന ഗ്രാമീണ കവിക്ക് കഴിഞ്ഞിരുന്നു. എന്നെന്നും കണ്ണേന്റെ എന്ന ചിത്രത്തിലൂടെയായിരുന്നു കൈതപ്രം മലയാള സിനിമയിലേക്ക കടന്നു വന്നത്. കവിയെന്ന നിലയിലായിരുന്നു കൈതപ്രം ആദ്യം മലയാളി അറിഞ്ഞിരുന്നത്. പിന്നീട് മലയാള സിനിമയിൽ ഗാനരചയിതാവായി. പിന്നീട് സംഗജ്ഞനും സംഗീത സംവിധായകനുമായി. സംഗീതത്തിനും കവിതയ്ക്കും സാഹിത്യത്തിനുമായി ജീവിതം മാറ്റി വച്ചതായിരുന്നു കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ജീവിതം. കണ്ണൂർ ജില്ലയിൽ പയ്യന്നൂരിനടുത്ത കൈതപ്രം ഗ്രാമത്തിൽ കണ്ണാടിയില്ലത്ത്  ഭാഗവതരുടെ മൂത്ത മകനായിട്ടാണ് ദാമോദരൻ നമ്പൂതിരിയുടെ ജനനം. അച്ഛൻ കർണ്ണാടക സംഗീതത്തിന്റെ ഉപാസകനായിരുന്നു. നന്നേ ചെറുപ്പത്തിൽ സംഗീതമാണ് തന്റെ വഴിയെന്ന് തിരിച്ചറിഞ്ഞ കൈതപ്രം ആലക്കോട് രാജാവിന്റെയും പിന്നീട് പഴശി കോവിലകത്തും സംഗീതം അഭ്യസിച്ചു. ജോലി തേടിയുള്ള അലച്ചിലായിരുന്നു പിന്നീടുള്ള ജീവിതം. 1970കളിൽ കവിതാ-ഗാനരചയിതാവായി. നാടകമായിരുന്നു ആദ്യകാലത്തെ തട്ടകം. ഫാസിൽ സംവിധാനം ചെയ്ത് എന്നെന്നും കണ്ണേട്ടന്റെ എന്ന സിനിമയിലെ ദേവദുന്ദുഭീ സാന്ദ്രലയം… എന്ന വരികൾ ശ്രദ്ധിക്കപ്പെട്ടു. സോപാനം എന്ന ചിത്രത്തിന്റെ തിരക്കഥ കൈതപ്രത്തിന്റേതായിരുന്നു. ഹിസ് ഹൈനസ് അബ്ദുല്ലയിൽ പാട്ടുരംഗത്ത് അഭിനേതാവായി രംഗത്തെത്തി. ഭരതം, ദേശാടനം തുടങ്ങി 20 ൽപരം ചിത്രങ്ങളിൽ അഭിനയിച്ചു. 1993 ൽ പൈതൃകത്തിൽ ഗാനരചയ്ക്കും, 1996 ൽ അഴകിയ രാവണൻ എന്ന ചിത്രത്തിലെ ഗാനങ്ങൾക്കും സംസ്ഥാന അവാർഡ് ലഭിച്ചു. ദേശാടനം, കളിയാട്ടം, തട്ടകം, എന്നു സ്വന്തം ജാനകിക്കുട്ടിക്ക് തുടങ്ങിയ ചിത്രങ്ങൾക്കായി ഒരുക്കിയ ഗാനങ്ങൾ മലയാള ചലചിത്ര ഗാനശാഖയ്ക്ക് എന്നും മികച്ച സംഭാവനകളായിരുന്നു. നടൻ നെടുമുടി വേണുവുമായുള്ള പരിചയമാണ് കൈതപ്രത്തെ സിനിമയിൽ എത്തിച്ചത്. നാടകത്തിലും സിനിമയിലും ഇടപെടാൻ കൈതപ്രത്തിന് ആദ്യനാളുകളിൽ അവസരം ലഭിച്ചു. പിന്നീട് മാതൃഭൂമിയിൽ പ്രൂഫ് റീഡറായി ജോലിയിൽ പ്രവേശിച്ചു. ഇക്കാലത്താണ് സിനിമാ പിന്നണി രംഗത്ത് വരികൾ എഴുതിത്തുടങ്ങിയത്. സംവിധായകൻ ജയരാജുമായുള്ള കൂട്ടുകെട്ട് കൈതപ്രത്തിന്റെ കരിയറിൽ വലിയ നേട്ടങ്ങളുണ്ടാക്കി. ദേശാടനത്തിലെ വരികൾക്ക് കൈപ്രത്തെ അംഗീകാരങ്ങൾ തേടിയെത്തി. ബൈദ പീപ്പിളും, ഫോർ ദ പീപ്പിളും, ജാസി ഗിഫ്റ്റുമൊക്കെ കൈതപ്രത്തിന്റെ വരികളിലൂടെ മലയാള മനസിൽ ഓളങ്ങൾ സൃഷ്ടിച്ചു. ലജ്ജാവതിയേ നിന്റെ കള്ളക്കടക്കണ്ണിൽ…. മലയാളികൾ ഏറെ നെഞ്ചിലേറ്റിയ സിനിമാ ഗാനമായിരുന്നു. കഴിഞ്ഞ ദിവസം അന്തരിച്ച ചലചിത്രതാരം ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ മകൾ ദേവിയാണ് കൈതപ്രത്തിന്റെ ഭാര്യ. സംഗീത സംവിധായകൻ ദീപാങ്കുരൻ മകനാണ്. ഒരു സിനിമയുടെ പണിപ്പുരയിലിരിക്കവെ രോഗബാധിതനാ

LEAVE A REPLY

Please enter your comment!
Please enter your name here