(പി. സി  മാത്യു)

ചക്കപ്പഴത്തിന്റെ നാട്ടിലെൻ കൂട്ടുകാർക്കു 
ചന്തമേറുമോടിട്ട വീടുണ്ട്…..
വീടിന്റെ ഓരത്തു നീന്തിക്കുളിക്കുവാൻ 
വീതിയറിയ കായലുണ്ട്…

മാങ്ങാ പറിക്കുവാൻ വാനോളം വളരുന്ന 
മൂവാണ്ടൻ മാവേലറെയുണ്ട്…
ഉല്ലാസമോടെയാടുവാൻ പ്ലാവിൻ കൊമ്പിൽ 
ഉയരത്തിലൂഞ്ഞാലുമുണ്ട്…
 
തെങ്ങിന്റെ നാട്ടിൽ വീര്യത്താൽ പതയുന്ന  
തേൻ പോലെ മധുര കള്ളുമുണ്ട്
പേരുവിളിക്കാം ഫ്ലോറിഡായെന്നാ നാടിനെ  
പാരിലേവരും ഇഷ്ടപ്പെടും…..
 
ഇടയ്ക്കിടെ കാപ്പികുടിച്ചോണ്ടു ചാർത്തിൽ  
ഇരുന്ന് കാണുവാൻ മഴയുമുണ്ട്…
ഇടിവെട്ടി പെയ്യുന്ന മഴയത്തും കരയിന്മേൽ  
ഇരുന്നു പിടിക്കുവാൻ മീനുമുണ്ട്…. 
 
സ്നേഹത്താൽ പൊതിയുന്ന മലയാളികളാകും 
സുന്ദരിസുന്ദരന്മാരുമുണ്ട്… 
സ്വാഗതമോതുവാൻ സന്മനസ്സായതാൽ ചേരാം 
ഫ്ലോറിഡ പ്രോവിന്സിലംഗമായി…
 
വാങ്ങാം നമുക്കൊരു തുണ്ടുഭൂമിയാനാട്ടിൽ 
വാചാലമാകുമെൻ കേരളം പോൽ..
താലോലിച്ചോമനിഛീ  ജീവിത സന്ധ്യയിൽ 
തനിമ മറാത്ത മലയാളിയാകാൻ…
(ഡബ്ല്യൂ.എം  സി  ഫ്ലോറിഡ പ്രൊവിൻസ് നേതാക്കളോടൊപ്പം
 അതിഥ്യം അരുളിയ രാജുച്ചായനും ജെസ്സി ആന്റിക്കും, 
ആലിസ് മഞ്ചേരി,സോണി തോമസ്, സ്മിത, നിബു, ഷീല,
അലക്സ്, സ്കറിയ, ജോൺ മാത്യു, ജിയോ ജെയിംസ്മു, 
റെജി സെബാസ്റ്റ്യൻ, റെജിമോൻ ആന്റണി, പോൾ വര്ഗീസ്ത, 
സുനിൽ കായൽച്ചിറയിൽ, ബാബുതോമസ്, ബാബു ദേവസ്യ, 
സൂസൻ ജോൺ, മുതലായവർക്കുവേണ്ടി  എഴുതിയത്)
 
(പി. സി മാത്യു)
 
 
 

LEAVE A REPLY

Please enter your comment!
Please enter your name here