Friday, June 2, 2023
spot_img
Homeവിനോദംകവിതഅരുളുക ദേവാ വിജ്ഞാനം- കവിത (പി.സി. മാത്യു)

അരുളുക ദേവാ വിജ്ഞാനം- കവിത (പി.സി. മാത്യു)

-

(പി.സി. മാത്യു)
 
അതികാലത്തു ഹൃദയത്തിലുദിച്ചു വരുമെൻ 
അറിവിന്റെ ഉറവിടമാമെൻ ശ്രീ യേശുദേവാ…
അരുളീടണം തിരുവചനങ്ങളീയുദയത്തിലും  
അനുഗ്രഹമാകണമീദിനവും നിൻ മഹിമക്കായി.  
 
മാതൃകയാകുവാൻ വരമരുളേണമെനിക്കുമെൻ
മനസ്സിൽ താലോലിക്കുമോരോരോ സഹജർക്കും…
നിൻ പാദ സേവ ചെയ്യവർക്കുമരുളേണം ജ്ഞാനം 
നീതി നടപ്പാക്കും നീതി പാലകർക്കും ലോഭമെന്യേ. 
 
രാജ്യം ഭരിക്കുമോരോ ഭരണാധികാരികൾക്കും 
രാജസുഖത്തോടൊപ്പമരുളേണം സർവ ജ്ഞാനവും…
മാറ്റങ്ങളുൾക്കൊള്ളും മനസ്സും സേവ ചെയ്യാൻ തക്ക 
മിടുക്കും, മാൻപേടപോലോടുവാൻ കാലമേകുക.
 
നിയമം  പാലിക്കുവാനരുളേണം കൃപ ജനത്തിനും
നിസ്തുല്യമാം നിൻ നാമത്തിനു കളങ്കമേശാതെ…
നടക്കുവാൻ പഠിപ്പിക്കേണം ദിനവുമെൻ നാട്ടിൽ 
നന്മ മാത്രമാശിക്കുമോരോരോ പൗരനും ദയയാൽ.
 

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Must Read

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത് ഡയറക്ടറായി  ഡോ:മോണിക്ക ബെര്‍ട്ടഗ്‌നോളിയെ ബൈഡൻ നോമിനേറ്റ് ചെയ്തു 

0
പി പി ചെറിയാൻ വാഷിംഗ്ടണ്‍: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ ഡയറക്ടറായി ഡോ:മോണിക്ക ബെർടാഗ്‌നോളിയെ  പ്രസിഡന്റ് ബൈഡൻ നോമിനേറ്റ് ചെയ്തു .എന്‍ഐഎച്ചിന്റെ തലപ്പത്ത് സ്ഥിര നിയമനം ലഭിക്കുന്ന രണ്ടാമത്തെ വനിതയാണ് ഡോ. ബെര്‍ട്ടഗ്‌നോളി. എന്‍ഐഎച്ച്...
%d bloggers like this: