(കവിത: ശ്രീജ മുണ്ടക്കയം )

മനസ്സിനുള്ളിൽ നീറ്റലായി ഉണരുന്നു നിൻ
മൃദൂമന്ദഹാസം….
പറയാതെ അറിയാതെ പോയൊരെൻ ദു:ഖ
മായ് നീ
മഞ്ഞ ദളം ഒരു അഴകായ് നിൻ
മുടിയിഴകളിൽ ചൂടുവാനായ്
പകൽ സ്വപ്ന വീഥികളിൽ ….
കൗമാരം ഒരു പടിയായി
വന്നണയുകയായി ചൂടുപടരുമെൻ
ഓർമ്മ തൻ കൂട്ടായി….
ഇന്നുമെന്നും മിഴിയിണയിൽ കാണുവാനായി
നിന്നെ ഞാനെൻ സഖിയാക്കി…
രാവിൽ മറഞ്ഞ പുലരികളിൽ
യൗവനം ഒരു പുഞ്ചിരിയായി
വന്നണയുകയായി സുഖ ദിനങ്ങളിൽ
ഓർമ്മ തൻ കൂട്ടായി ….

LEAVE A REPLY

Please enter your comment!
Please enter your name here