ഏഷ്യാനെറ്റ് ന്യൂസ് ഹെൽത്ത് കെയർ എക്സലൻസ് അവാർഡ് കാനഡ എഡിഷൻ വിജയികളെ പ്രഖ്യാപിച്ചു

ടൊറോൻ്റോ: ഏഷ്യാനെറ്റ് ന്യൂസും ഹെൽത്ത് കെയർ എക്സലൻസ് അവാർഡ് കാനഡ 2023 ഇൻ അസോ സിയേഷൻ വിത്ത് ഒൻ്റാരിയോ ഹീറോസ് അവാർഡ് വിജയികളെ പ്രഖ്യാപിച്ചു.

മെഡിക്കൽ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള അവാർഡിന് അർഹനായത് പ്രശസ്ത കാർഡിയോളജിസ്റ്റും ഗവേഷകനും ആയ ഡോ: സലീം യൂസഫ് ആണ്.

പൊതുജനാരോഗ്യ രംഗത്തെ സേവനം പരിഗണിച്ച് പഞ്ചാബി കമ്യൂണിറ്റി ഹെൽത്ത് സർവ്വീസസിൻ്റെ സ്ഥാപകനും C.E.O ആയ ബൽദേവ് മുറ്റ, നഴ്സിങ്ങ് രംഗത്തെ മികവിന് സൂസൻ കണ്ണംപുഴ എന്നിവർ ലൈഫ്ടൈം അച്ചീവ്മെൻ്റ് സ്പെഷ്യൽ ജൂറി പുരസ്കാരത്തിന് അർഹരായി.

റൂമറ്റോളജി അസോസിയേഷൻ പ്രസിഡൻ്റും യൂണിവേഴ്സിറ്റ് ഹെൽത്ത് നെറ്റ് വർക്കിൻ്റെ ഡിപ്പാർട്ട്മെൻ്റ് ഹെഡും ആയ ഡോ: നിജിൽ ഹാറൂൺ ആണ് മികച്ച ഡോക്ടറിനുള്ള അവാർഡിന് അർഹനായത്. AKMG യുടെ പ്രസിഡൻ്റ് ഡോ: കൃഷ്ണകുമാർ നായർ ലീഡർഷിപ്പ് അവാർഡും, എഴുപതുകളിൽ കാനഡയിലേയ്ക്ക് കുടിയേറുകയും ഫോർട്ട് മക്ബറിയിൽ ആരംഭിച്ച ആശുപത്രിയുടെ പ്ലാനിങ്ങിൽ നിരവധി സംഭാവനകൾ നൽകുകയും ചെയ്ത് എഡ്മൻ്റണിൽ നിന്നുള്ള റെയ്ച്ചൽ മാത്യു പ്രത്യേക ജൂറി അവാർഡിനും അർഹരായി.

യുനെസ്കോയിൽ കാനഡയെ പ്രതിധാനം ചെയ്ത മെഡിക്കൽ വിദ്യാർത്ഥിയായ കെനീഷ അറ്റോറ ആണ് യൂത്ത് ഐക്കൺ അവാർഡിന് അർഹ ആയത്.

നഴ്സും, കലാകാരിയും, RJയുമൊക്കെയായി തിളങ്ങി നിൽക്കുന്ന ബിന്ദു തോമസ് മേക്കുന്നേൽ ആണ് ബെസ്റ്റ് നഴ്സ് ആയി തിരഞ്ഞെടുക്കപ്പെട്ടത്.

ഫാർമസിസ്റ്റ് ആയ ക്രിസ്റ്റിൻ ജോൺ കോവിഡ് വാരിയർ, ആരംഭിച്ച് ചുരുങ്ങിയ കാലം കൊണ്ട് തന്നെ സാമൂഹിക കലാ രംഗത്ത് വ്യത്യസ്തമായ സേവനം കാഴ്ചവച്ച സമന്വയ കൾച്ചറൽ അസോസിയേഷൻ ആണ് ഹെൽത്ത് കെയർ ഹീറോസ് അവാർഡിന് അർഹരായത്.

നഴ്സിങ്ങ് വിഭാഗത്തിൽ മഹേഷ് മോഹൻ, കോവിഡ് വാരിയർ വിഭാഗത്തിൽ പുതുതായി കാനഡയിൽ എത്തുന്നവർക്കും, ഇൻ്റർനാഷണൽ വിദ്യാർത്ഥികൾക്കുമായി കേരളത്തിലും കാനഡയിലുമായി നിസ്വാർത്ഥമായ സേവനം ചെയ്യുന്ന തണൽ കാനഡ, ഹെൽത്ത് കെയർ വിഭാഗത്തിൽ ആൽബർട്ട ഹെൽത്ത് സയൻസസിൽ സോഷ്യൽ വർക്കറും, ആൽബർട്ട ഫസ്റ്റ് നേഷൻ കമ്മ്യൂണിറ്റിയിൽ സോഷ്യൽ വർക്കറായി സേവനം ചെയ്തിട്ടുള്ള ആളുമായ ഡെന്നിസ് ജോൺ എന്നിവർ സ്പെഷ്യൽ ജൂറി അവാർഡിന് അർഹരായി.

ഡോ : S.S ലാൽ ചെയർമാനായ ഏഴംഗ ജൂറി ആണ് അവാർഡിനർഹരായവരെ തിരഞ്ഞെടുത്തത്. ഏപ്രിൽ 22 ന് ബ്രാംപ്ടണിൽ വച്ച് വിജയികളായവർക്ക് അവാർഡ് നൽകും.കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് വർമ്മ, ഫെഡറൽ മിനിസ്റ്റർ ഫോർ സീനിയേഴ്സ് കമൽ ഖേറ,ഡോ: കൃഷ്ണ കിഷോർ (ഏഷ്യാനെറ്റ് ന്യൂസ് നോർത്ത് അമേരിക്കൻ ഓപ്പറേഷൻസ് ഹെഡ്), അനിൽ അടൂർ (സീനിയർ അസോസിയേറ്റ് എഡിറ്റർ) ഉണ്ണികൃഷ്ണൻ ബികെ (സീനിയർ വൈസ് പ്രസിഡന്റ്), ചലച്ചിത്ര താരവും നർത്തകിയുമായ ദിവ്യാ ഉണ്ണി എന്നിവരുൾപ്പടെയുള്ള നിരവധി പ്രമുഖർ ഈ ചടങ്ങിൽ പങ്കെടുക്കുമെന്ന് ഒൻ്റാരിയോ ഹീറോസ് C.EO പ്രവീൺ വർക്കിയും, ഏഷ്യാനെറ്റ് ന്യൂസ് കാനഡ പ്രതിനിധി ജിത്തു ദാമോദറും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here