ഭാവന ആദ്യമായി അഭിനയിച്ച ഹ്രസ്വചിത്രം യൂട്യൂബില്‍. ഭാവനയ്ക്കു പുറമെ സായി കുമാറും ആദ്യമായി ഓപ്പണ്‍ യുവര്‍ മൈന്‍ഡ് എന്ന ഹ്രസ്വചിത്രത്തില്‍ വേഷമിട്ടു. ചുറ്റും കണ്ടുവരുന്നതും അതേസമയം കാലഹരണപ്പെട്ടു പോകേണ്ടതുമായ ചിന്താഗതികളെക്കുറിച്ചാണ് ഈ ചിത്രം പറയുന്നത്.

സ്ത്രീകളോടുള്ള സമീപനം എന്താണെന്നോ എവിടെ പ്രതികരിക്കണമെന്നോ പുതിയ തലമുറയ്ക്ക് അറിയില്ലെന്നും ഷോര്‍ട്ട് ഫിലിം പറയുന്നു. തീവ്രം , സാരഥി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ യുവനടന്‍ വിഷ്ണു ജി. രാഘവ് ആണ് സംവിധായകന്‍.

ബിന്ദു പണിക്കര്‍, ദിനേശ് പണിക്കര്‍, അനു മോഹന്‍, മായ വിശ്വനാഥ് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. വിനു മോഹനും പ്രജില്‍ മണിക്കോത്തുമാണ് നിര്‍മാണം. അനു മോഹന്‍റെയും വിഷ്ണുവിന്‍റെയുമാണ് തിരക്കഥ.

LEAVE A REPLY

Please enter your comment!
Please enter your name here