സിനിമാതാരവും രാഷ്ട്രീയ നേതാവുമായ മുകേഷുമായുള്ള വിവാഹബന്ധത്തിലെ ഉലച്ചിലുകള്‍ തന്നെ തെല്ലും ബാധിക്കില്ല എന്ന് തെളിയിച്ചിരിയ്ക്കുകയാണ് നര്‍ത്തകി മേതില്‍ ദേവിക…!!

ഓണം പടിക്കല്‍ എത്തി നില്‍ക്കേ മേതില്‍ ദേവിക (Methil Devika) പങ്കുവച്ച ഡാന്‍സ് വീഡിയോ (Dance Video) സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. വ്യക്തി ജീവിതത്തിലെ പ്രശ്നങ്ങള്‍ കലയെ ബാധിക്കില്ല എന്നാണ് മേതില്‍ ദേവിക തെളിയിക്കുന്നത്.

മുണ്ടും നേര്യതുമുടുത്ത് താളത്തില്‍ ചുവടുവെയ്‌ക്കുന്ന മേതില്‍ ദേവിക… മുഖത്ത് മിന്നിമറയുന്ന ഭാവരസങ്ങള്‍… ഓണം പ്രമാണിച്ച് മഹാബലിത്തമ്പുരാന്‍റെയും , വാമനന്‍റെയും കഥയാണ് നൃത്താവിഷ്‌കാരത്തിലൂടെ മേതില്‍ ദേവിക ആവതരിപ്പിച്ചത്.

താരം ഫേസ് ബുക്കില്‍ പങ്കുവച്ച നൃത്ത വീഡിയോ നിമിഷങ്ങള്‍ക്കകമാണ് വൈറലായത്.തികച്ചും അപ്രതീക്ഷിതമായി ഫേസ് ബുക്കില്‍ പങ്കുവച്ച നൃത്ത വീഡിയോ കണ്ട് ആരാധകരും അമ്പരന്നു.

മേതില്‍ ദേവികയും നടന്‍ മുകേഷും (Mukesh) തമ്മിലുള്ള വിവാഹ മോചനം (Mukesh Methil Devika Divorce) മാധ്യമങ്ങള്‍ ചര്‍ച്ചയാക്കുമ്പോഴാണ് ഇത്തരം പ്രശ്നങ്ങള്‍ക്കൊന്നും തന്നെ തളര്‍ത്താനാവില്ല എന്ന് തെളിയിച്ചുകൊണ്ട്‌ മേതില്‍ ദേവിക നൃത്ത വീഡിയോ ആരാധകര്‍ക്കായി പങ്കുവയ്ക്കുന്നത്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ യൂട്യൂബിലൂടെ പുറത്തുവിട്ട വീഡിയോ മേതില്‍ ദേവിക കഴിഞ്ഞ ദിവസമാണ് ഫേസ്ബുക്കില്‍ ആരാധകര്‍ക്കായി വീണ്ടും പങ്കുവെച്ചത്.

വിവാഹ മോചനവുമായി ബന്ധപ്പെട്ടുള്ള നിയമനടപടികളുമായി മുന്നോട്ട് പോകുമ്പോഴും മേതില്‍ ദേവികയുടെ ശ്രദ്ധ പൂര്‍ണമായും നൃത്തത്തിലായിരുന്നു എന്നാണ് ഇത് തെളിയിക്കുന്നത്. കലയാണ് തന്‍റെ ശ്വാസവും ജീവിതവുമെന്ന് ദേവിക ഒരിക്കല്‍ കൂടി തുറന്നുകാട്ടുകയാണ്…!!

വിവാഹ മോചന വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന സമയത്ത് താരം പുറത്തുവിട്ട രാമസീതാ സമാഗമ നൃത്താവിഷ്‌കാരവും ഏറെ ശ്രദ്ധേയമായിരുന്നു.

എന്നാല്‍, തികച്ചും അവിചാരിതമായി നൃത്ത വീഡിയോ കണ്ട ആരാധകര്‍, ദേവിക തന്‍റെ ശക്തമായ തിരിച്ചുവരവിന്‍റെ സൂചനയാണ് നല്‍കുന്നത് എന്നാണ് അഭിപ്രായപ്പെട്ടത്. വിവാഹമോചനം തന്‍റെ വ്യക്തി ജീവിതത്തെ അലട്ടുമ്പോഴും പ്രശ്നങ്ങളെ അതിജീവിച്ച് സന്തോഷം കണ്ടെത്താന്‍ ശ്രമിക്കുകയാണ് താരം. വീണ്ടുമൊരു തിരിച്ചുവരവിന് ഒരുങ്ങുന്ന ദേവികയ്‌ക്ക് പ്രചോദനം നല്‍കാനും ആരാധകര്‍ മറന്നില്ല. പുതിയ നൃത്താവിഷ്‌കാരങ്ങള്‍ ഇനിയും പങ്കുവെയ്‌ക്കണമെന്ന ആവശ്യവും ആരാധകരില്‍ നിന്ന് ഉയര്‍ന്നു.

ആരാധകരുമായി സംവദിച്ച ദേവിക ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയതോടെ ആരാധകര്‍ക്കും സന്തോഷമായി.

അതേസമയം, MLAയും നടനുമായ മുകേഷുമായുള്ള വിവാഹബന്ധം അവസാനിപ്പിക്കാന്‍ തീരുമാനമെടുത്തതോടെ ദേവിക മാധ്യമങ്ങളെ കണ്ടിരുന്നു. അന്ന് അവര്‍ നടത്തിയ പ്രതികരണം ആരാധകരുടെ മനസില്‍ പ്രത്യേക സ്ഥാനമാണ് നേടികൊടുത്തത്. പ്രശ്നങ്ങളെ അതിജീവിച്ച് മുന്നേറുമെന്ന സൂചനയാണ് ദേവിക ആരാധകര്‍ക്ക് നല്‍കുന്നത്.


വിവാഹമോചന വാര്‍ത്തകള്‍ വൈറലാകുമ്പോള്‍ താരത്തിന്‍റെ നൃത്ത വീഡിയോകളും ആരാധകര്‍ ഏറ്റെടുക്കുകയാണ്…. നൃത്ത രംഗത്ത്‌ വീണ്ടും സജീവമാകാനുള്ള ആത്മിവിശ്വാസവും പ്രോത്സാഹനവുമാണ് ഓരോ ലൈക്കുകളും, ഷെയറുകളും ദേവികയ്ക്ക് നല്‍കുന്നത്….!!

LEAVE A REPLY

Please enter your comment!
Please enter your name here