ആഷാ മാത്യു 

 

  ന്യൂയോർക്ക്: ഫൊക്കാന ഇന്റര്‍നാഷണല്‍ വനിതാ ദിനാഘോഷം ‘സ്‌നേഹ സാന്ത്വനം’ മാര്‍ച്ച് 13 ശനിയാഴ്ച രാത്രി EST 8 മണിക്ക് സൂം മീറ്റിലൂടെ നടക്കും. ഇന്ത്യന്‍ സമയം വൈകിട്ട് 6.30നാണ് പരിപാടി. സമൂഹത്തില്‍ നാനാവിധ മേഖലകളില്‍ നേട്ടം കൈവരിച്ച വനിതകളെ ചടങ്ങില്‍ ആദരിക്കും.

 
 മാധ്യമ പ്രവർത്തകയും നിയമസഭയിലെ ശക്തമായ സ്ത്രീസാന്നിധ്യവുമായ വീണാ ജോര്‍ജ് എംഎല്‍എ. മികച്ച നടിക്കുള്ള സംസ്ഥാന  അവാർഡ് നേടിയ  പ്രശസ്ത നടിയും മോഡലുമായ കനി കുസൃതി എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികളാകും. 
 
മലയാളം, തെലുങ്ക് സിനിമ പിന്നണി ഗായിക ഡോ. ബി അരുന്ധതി, പ്രമുഖ സന്നദ്ധപ്രവർത്തകയും അവാർഡ് ജേതാവുമായ ഡോ. എംഎസ് സുനില്‍, ഡാന്‍സര്‍ കലാശ്രീ ഡോ. സുനന്ദാ നായര്‍, ഇല്ലിനോയി കൂക്ക് കൗണ്ടി ഗവൺമെന്റിന്റെ അസറ്റ് മാനേജ്‌മന്റ് ബ്യൂറോചീഫ് ഡോ.ആന്‍ കലയില്‍, ഇന്ത്യന്‍ അമേരിക്കൻ എഴുത്തുകാരിയും ‘ഗോസ്പൽ ഓഫ് മേരി മഗ്ദലന ആൻഡ് മി എന്ന പുസ്തകത്തിന്’  മാൻ ബുക്കർ പ്രൈസ് അവസാന റൗണ്ടിൽ എത്തിയ എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയുമായ എ.രതീദേവി, നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള 5 കഥാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ച ഐ.ടി പ്രഫഷണൽ കൂടിയായ കാനഡയിൽ നിന്നുള്ള പ്രശസ്ത സാഹിത്യകാരി നിര്‍മ്മല തോമസ്, പന്തളം സബ് ഇന്‍സ്പെക്ടര്‍ മഞ്ജു നായര്‍, എന്‍വൈപിഡി (ന്യൂയോർക്ക് പോലീസ് ഡിപ്പാര്ട്ട്മെന്റ്) ഡിറ്റക്ടീവ് ബിനു പിള്ള, വാട്ടര്‍ കളറിസ്റ്റ് അഞ്ജന ജോസ്, ഫൊക്കാന മുൻ പ്രസിഡണ്ടും ട്രസ്റ്റി ബോർഡ് മെമ്പറുമായ മറിയാമ്മ പിള്ള,
തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും.
 
 
 
 
ഫൊക്കാനാ വിമൻസ് ഫോറം ചെയര്‍പേഴ്സണ്‍ ഡോ. കലാ ഷഹിയുടെ അധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ്, ജനറല്‍ സെക്രട്ടറി ഡോ. സജിമോന്‍ ആന്റണി, ട്രഷറര്‍ മറ്റമന, എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ജെയ്‌ബു മാത്യു, ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്, വിമൻസ് ഫോറം വൈസ് ചെയര്‍ മേരി ഫിലിപ്പ്, സെക്രട്ടറി അബ്ജ അരുണ്‍, ജോയിന്റ് സെക്രട്ടറി ലതാ പോള്‍, ഫൊക്കാന നാഷണൽ കമ്മിറ്റി അംഗങ്ങൾ, ട്രസ്റ്റി ബോർഡ് മെമ്പർമാർ  തുടങ്ങിയവരുടെ സാന്നിധ്യയത്തിൽ  വിമൻസ് ഫോറത്തിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, പുതുതായി തെരെഞ്ഞെടുക്കപ്പെട്ട 101 അംഗ കമ്മിറ്റി മെമ്പർമാർ  ഉൾപ്പെടെ നൂറു കണക്കിന്‌ വനിതകളാണ്  മാർച്ച് 13 നു നടക്കുന്ന വനിത ദിനാഘോഷപരിപാടിയിൽ പങ്കെടുക്കുന്നത്.
 
 
Topic: Fokana Women Time: Mar 13, 2021 08:00 PM Eastern Time (US and Canada) Join Zoom Meeting https://us02web.zoom.us/j/84146451457?pwd=enR0b1pyRlEwU2g4UG9Na1RzQXExUT09 Meeting ID: 841 4645 1457 Passcode: 2021 One tap mobile +13126266799,,84146451457#,,,,*2021# US (Chicago) +16465588656,,84146451457#,,,,*2021# US (New York) Dial by your location +1 312 626 6799 US (Chicago) +1 646 558 8656 US (New York) +1 301 715 8592 US (Washington DC) +1 669 900 9128 US (San Jose) +1 253 215 8782 US (Tacoma) +1 346 248 7799 US (Houston) Meeting ID: 841 4645 1457 Passcode: 2021 Find your local number: https://us02web.zoom.us/u/kS1BbKwmM

LEAVE A REPLY

Please enter your comment!
Please enter your name here