സ്വന്തം ലേഖകൻ  

ന്യൂജേഴ്‌സി: രണ്ടാം പിണറായി സർക്കാരിന് ഫൊക്കാനയുടെ എല്ലാ വിധ പിന്തുണയും ആശംസയും അർപ്പിക്കുന്നതായി  ഫൊക്കാന ഭരണസമിതി അറിയിച്ചു. കേരളത്തിലെ ഭൂരിപക്ഷം വരുന്ന വോട്ടർമാർ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ വിശ്വാസമർപ്പിച്ചതുകൊണ്ടാണ് കേരളത്തിന്റെ ചരിത്രത്തിലെ തന്നെ ഇത്രയേറെ ത്രസിപ്പിക്കുന്ന വിജയം നേടി വീണ്ടും അധികാരത്തിൽ എത്തിയത്. ഏറെ യുവ രക്തങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള  മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രി സഭയിൽ ഫൊക്കാനയ്ക്ക് ഏറെ വിശ്വാസമുണ്ട്. കഴിവും യോഗ്യതയും തെളിയിച്ച യുവ മന്ത്രിമാർക്ക് പിണറായി വിജയനെപ്പോലെ ശക്തനായ ഒരു ഭരണ തന്ത്രജ്ഞനൊപ്പം കേരളത്തിൽ മികച്ച പ്രകടനം നടത്താൻ കഴിയുമെന്നും ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ്, സെക്രട്ടറി സജിമോൻ ആന്റണി, ട്രഷറർ സണ്ണി മറ്റമന എന്നിവർ വ്യക്തമാക്കി. 

ഇക്കഴിഞ്ഞ 5 വർഷവും ഫൊക്കാനയുമായി അടുത്ത സ്നേഹബന്ധം പുലർത്തിയിരുന്ന മുഖ്യമന്ത്രി പിണറായി ഫൊക്കാനയുടെ ഫിലഡൽഫിയാ കൺവെൻഷനിൽ പങ്കെടുക്കാനാണ് ആദ്യമായി അമേരിക്കയിൽ എത്തുന്നത്. പിന്നീട് പലവട്ടം സംസ്ഥാന സർക്കാരുമായി സഹകരിച്ച് പല വിധ സാമൂഹ്യ- സന്നദ്ധ പ്രവർത്തങ്ങൾ നടപ്പിൽ വരുത്തുവാൻ ഫൊക്കാനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ ഭവനം പദ്ധതി, കഴിഞ്ഞ രണ്ടു തവണത്തെ മഹാപ്രളയം ഒടുവിൽ ഇപ്പോഴത്തെ കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് നിരവധിയായ കാര്യങ്ങളിൽ സംസ്ഥാന സർക്കാരുമായി സഹകരിച്ചു പ്രവർത്തിക്കാൻ കഴിഞ്ഞതിൽ അഭിമാനം കൊള്ളുകയാണെന്നും ഫൊക്കാന നേതൃത്വം അറിയിച്ചു. 

 

മുഖ്യമന്ത്രി പിണറായി വിജയന് ഫൊക്കാനയോടുള്ള വിശ്വാസവും സ്നേഹവും പല തവണ പല വേദികളിലായി അദ്ദേഹം തന്നെ തുറന്നു പറഞ്ഞിട്ടുള്ളതാണ്. കഴിഞ്ഞ സർക്കാരിന് നൽകിയ പിന്തുണ പോലെ രണ്ടാം പിണറായി സർക്കാരിനും ഫൊക്കാനയുടെ എല്ലാ വിധ പിന്തുണയും നൽകുന്നതാണെന്നും സംസ്ഥാന സർക്കാരുമായി സഹകരിച്ച് വിവിധ പദ്ധതികളിൽ പങ്കാളികളാകാനും ഫൊക്കാന തയാറാകുമെന്നും ഫൊക്കാന നേതൃത്വം വ്യക്തമാക്കി.

 

ഫൊക്കാന  ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ജെയ്‌ബു മാത്യു, വൈസ് ചെയർമാൻ തോമസ് തോമസ്, അസോസിയേറ്റ്‌ സെക്രെട്ടറി ഡോ. മാത്യു വറുഗീസ്, അസോസിയേറ്റ്‌ ട്രഷറർ വിപിൻ രാജു, അഡിഷണൽ അസോസിയേറ്റ്‌ സെക്രെട്ടറി ജോജി തോമസ്, അഡിഷണൽ അസോസിയേറ്റ്‌  ട്രഷറർ ബിജു ജോൺ, വിമൻസ് ഫോറം ചെയർപേഴ്സൺ ഡോ.കല ഷഹി, ട്രസ്റ്റി ബോർഡ് സെക്രെട്ടറി സജി എം. പോത്തൻ, വൈസ് ചെയർമാൻ ബെൻ പോൾ, കൺവെൻഷൻ ചെയർമാൻ ചാക്കോ കുര്യൻ, ഇന്റർനാഷണൽ കൺവെൻഷൻ കോർഡിനേറ്റർ പോൾ കറുകപ്പള്ളിൽ, കൺവെൻഷൻ നാഷണൽ കോർഡിനേറ്റർ ലീല മാരേട്ട്, ഫൗണ്ടേഷൻ ചെയർമാൻ ജോൺ പി. ജോൺ, അഡ്വസറി ചെയർമാൻ ടി.എസ്.ചാക്കോ, പൊളിറ്റിക്കൽ ഫോറം ചെയർമാൻ കുര്യൻ പ്രക്കാനം, നാഷണൽ കമ്മിറ്റി മെമ്പർമാർ, ട്രസ്റ്റി ബോർഡ് മെമ്പർമാർ, മുൻ പ്രസിഡണ്ടുമാർ എന്നിവരും പിണറായി വിജയൻ നേതൃത്വം നൽകുന്ന പുതിയ സർക്കാരിന് പിന്തുണ അറിയിച്ചു. 

LEAVE A REPLY

Please enter your comment!
Please enter your name here