ന്യൂയോർക്ക്: ഫൊക്കാനയുടെ സമുന്നത നേതാവും വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിഷന്റെ സ്ഥാപക നേതാവുമായ കൊച്ചുമ്മൻ ജേക്കബിന്റെ നിര്യാണത്തിൽ ഫൊക്കാനയുടെ ആദരാഞ്ജലികൾ. ഫൊക്കാനയുടെ തുടക്കം മുതൽ സജീവ പ്രവർത്തകനായിരുന്ന കൊച്ചുമ്മൻ 1983 ലെ ആദ്യത്തെ കൺവെൻഷൻ മുതൽ ഫിലഡൽഫിയയിൽ നടന്ന അവസാന കൺവെൻഷനിൽവരെ സജീവ സാന്നിധ്യം അറിയിച്ച നേതാവായിരുന്നുവെന്ന് ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ് അനുസ്മരിച്ചു.

 ഫൊക്കാനയുടെ ന്യൂയോർക്കിലെ  ഏറ്റവും വലിയ അംഗസംഘടനകളിൽ ഒന്നായ വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷന്റെ വളർച്ചയ്ക്ക് മുഖ്യ പങ്കുവഹിച്ച സ്ഥാപക നേതാക്കന്മാരിൽ ഒരാളായിരുന്നു കുച്ചുമ്മൻ ജേക്കബ് എന്ന് സെക്രെട്ടറി സജിമോൻ ആന്റണി പറഞ്ഞു. ന്യൂയോർക്കിലെ പ്രത്യേകിച്ച് വെസ്റ്റ് ചെസ്റ്ററിലെ മലയാളികൾക്കിടയിൽ ഇത്രയേറെ സുഹൃദ്‌വലയമുള്ള ഒരു വലിയ മനുഷ്യസ്നേഹിയായിരുന്നു അന്തരിച്ച കൊച്ചുമ്മനെന്ന് ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ് അനുസമരിച്ചു. 

 

ഫൊക്കാനയുടെ തുടക്കം മുതൽ ഓരോ പ്രതിസന്ധി ഘട്ടങ്ങളെ തരണം ചെയ്തപ്പോഴും ഫൊക്കാനയ്‌ക്കൊപ്പം അടിപതറാതെ ഉറച്ചുനിന്ന അർപ്പണബോധമുള്ള നേതാക്കന്മാരിൽ ഒരാളായിരുന്നു കൊച്ചുമ്മൻ എന്ന് ഫൊക്കാന ഇന്റർനാഷണൽ കൺവെൻഷൻ  കോർഡിനേറ്റർ പോൾ കറുകപ്പള്ളിൽ പറഞ്ഞു. 

ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജിയന് ഒരു മികച്ച നേതാവിനെയാണ് നഷ്ടമായതെന്ന് ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജിയൻ ആർ.വി.പി. മേരി ഫിലിപ്പ് അനുസ്മരിച്ചു. ഫൊക്കാനയുടെ എല്ലാ കൺവെൻഷനുകളിലും പങ്കെടുത്തിട്ടുള്ള തനിക്ക് എല്ലാ കൺവെൻഷൻ വേദികളിലും കൊച്ചുമ്മനെയും കാണാൻ കഴിഞ്ഞിട്ടുണ്ടെന്നും മേരി ഫിലിപ്പ് പറഞ്ഞു.

കൊച്ചുമ്മൻ ജേക്കബിന്റെ നിര്യാണത്തിൽ ഫൊക്കാന ട്രഷറർ സണ്ണി മറ്റമന, എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ജെയ്‌ബു മാത്യു, വൈസ് പ്രസിഡണ്ട്  തോമസ് തോമസ്, അസോസിയേറ്റ്‌ സെക്രെട്ടറി ഡോ. മാത്യു വറുഗീസ്, അസോസിയേറ്റ്‌ ട്രഷറർ വിപിൻ രാജ്, അഡിഷണൽ അസോസിയേറ്റ്‌ സെക്രെട്ടറി ജോജി തോമസ്, അഡിഷണൽ അസോസിയേറ്റ്‌  ട്രഷറർ ബിജു ജോൺ, വിമൻസ് ഫോറം ചെയർപേഴ്സൺ ഡോ.കല ഷഹി, ന്യൂയോർക്ക് ആപ്പ് സ്റ്റേറ്റ് ആർ.വി.പി. തോമസ് കൂവള്ളൂർ , ട്രസ്റ്റി ബോർഡ് സെക്രെട്ടറി സജി എം. പോത്തൻ, വൈസ് ചെയർമാൻ ബെൻ പോൾ, ട്രസ്റ്റി ബോർഡ് മുൻ ചെയർമാൻ ഡോ. മാമ്മൻ സി. ജേക്കബ്, കൺവെൻഷൻ ചെയർമാൻ ചാക്കോ കുര്യൻ, ഇന്റർനാഷണൽ കൺവെൻഷൻ കോർഡിനേറ്റർ പോൾ കറുകപ്പള്ളിൽ, കൺവെൻഷൻ നാഷണൽ കോർഡിനേറ്റർ ലീല മാരേട്ട്, ഫൗണ്ടേഷൻ ചെയർമാൻ ജോൺ പി. ജോൺ, അഡ്വസറി ചെയർമാൻ ടി.എസ്.ചാക്കോ, പൊളിറ്റിക്കൽ ഫോറം ചെയർമാൻ കുര്യൻ പ്രക്കാനം, നാഷണൽ കമ്മിറ്റി മെമ്പർമാർ, ട്രസ്റ്റി ബോർഡ് മെമ്പർമാർ, മുൻ പ്രസിഡണ്ടുമാർ തുടങ്ങിയവരും അനുശോചനം രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here