ചാർജ് എടുത്ത് ആദ്യത്തെ 8 മാസത്തിനുള്ളിൽ 40 ലധികം പ്രോഗ്രാം നടത്തീ ഫൊക്കാനാ ചരിത്രം കുറിച്ചു. 

2020 നവംബർ 21 നു, മുൻ പ്രസിഡന്റ് മാധവൻ നായരിൽ നിന്നും അധികാരം ഏറ്റു വാങ്ങിയ ജോർജി വർഗീസിന്റെ നേതൃത്വത്തിലുളള 2020-22 ടീം ആണ്‌ വൈവിധ്യമാർന്ന പ്രവർത്തനങ്ങളുമായി ജനശ്രദ്ധ പിടിച്ചു പറ്റിയത്. മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി, പ്രേമചന്ദ്രൻ എം പി, നോർക്ക ഡയറക്ടർ വരദരാജൻ നായർ, ഫാ. ഡേവിസ് ചിറമേൽ തുടങ്ങിയവരായിരുന്നു ആ മീറ്റിംഗിന്റെ അതിഥികൾ. അതിനു ശേഷം പ്രവർത്തനോട്ഘാടനം ശ്രി. ശശി തരൂർ എം പി, ഡോ. തിയഡോഷ്യസ് മാർത്തോമാ മെട്രോപൊളിറ്റൻ എന്നിവരുടെ മഹനീയ നേതൃത്വത്തിൽ ഡിസംബർ 12 നു നടത്തീ.  ഡോ കലാ ഷാഹി ചെയർപേഴ്‌സണായി നേതൃത്വം നല്കുന്ന വിമൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ പ്രൊഫ ഗോപിനാഥ് മുതുകാടിന്റെ തിരുവനനന്ദപുരതുളള മാജിക് അക്കാദമിയിലെ 100 ഭിന്നശേഷിക്കാരായ കുട്ടികളുടെ കുടുംബത്തെ അധിവസിപ്പിക്കുന്ന പദ്ധതി ഏറ്റെടുത് നടപ്പാക്കി. 

അന്തർദേശീയ ബിസിനെസ് സമ്മിറ്റ്, 150 അംഗ സ്‌ത്രീ കൂട്ടായ്മയുടെ കലാ പരിപാടികളും ഉത്‌ഘാടനവും മന്ത്രി ശൈലജ ടീച്ചറും വീണാ ജോർജ് എം എൽ എ യൂം നിർവഹിച്ചു. കോവിഡ് ബോധവത്കരണ സെമിനാറുകൾ ഫ്ളോറിഡയിലും ന്യൂ യോർക്കിലും, ടെക്സാസ് റീജിയന്റെ ആഭിമുഖ്യത്തിൽ ചാരിറ്റി പ്രവർത്തന ഉൽഘാടനം മന്ത്രി ഈ.പി ജയരാജൻ, HH അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായ്, ദിവ്യ ഉണ്ണി, ഡോ കലാ ഷാഹി എന്നിവർ അതിഥികളായിരുന്നു. 

രാജഗിരി മെഡിക്കൽ കോളേജുമായി സഹകരിച്ചുള്ള ഹെൽത്ത് കാർഡ് വിതരണവും സ്റ്റുഡൻറ് എൻറിച്ചമെന്റ് പ്രോഗ്രാം ഫെബ്രുവരി 16 നും, വിമൻസ് ഫോറം സെമിനാറുകൾ മാർച്ച് 13 നും നടത്തീ. ഫാ. ഡേവിസ് ചിറമേലിന്റ ഫീഡ് ദ ഹങ്കർ പ്രോഗ്രാമിൽ കൂടി 1000 പേർക്ക് ആഹാരം  നല്കി. കൈസർ യൂനിവേഴ്സിറ്റി ഡീൻ നേതൃത്വം നല്കിയ 9 ആഴ്ച നീണ്ടു നിന്ന യുത്ത ലീഡർഷിപ് പ്രോഗ്രാം ജന ശ്രദ്ധ പിടിച്ചിരുന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രൊഫ ആർ ബിന്ദു ഗ്രേഡുയേഷൻ പ്രോഗ്രാമിന്റെ അതിഥിയായിരുന്നു. ന്യൂ യോർക്, ന്യൂ ജേഴ്‌സി. ഫ്‌ളോറിഡ, കണക്ടിക്കട്എന്നിവിടങ്ങളിൽ റീജിയണൽ സമ്മേളങ്ങൾ സംഘടിപ്പിച്ചു. ഫൊക്കാനാ ടുഡേയുടെ 40 പേജിലധികമുള്ള 2 ലക്കങ്ങൾ പ്രസിദ്ധീകരിച്ചു. 1 കോടി രൂപ വിലയുള്ള കോവിഡ് റിലീഫ് ഉപകരണങ്ങൾ കേരളത്തിലേക്ക് കയറ്റി അയച്ചു. 10 ലക്ഷം രൂപ മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ചു കൊടുത്തു. 

ഫൊക്കാനാ പ്രവർത്തനങ്ങൾക്കു 40 ലധികം അംഗങ്ങളുള്ള നാഷനൽ കമ്മറ്റിയും 10 അംഗ ബോർഡ്‌ of ട്രസ്റ്റിയും 70 ഓളം അംഗ സംഘടനകളുമാണ് ഇപ്പോളുള്ളത്. 

ഫൊക്കാന കൺവെൻഷൻ 2022 ജൂലൈ 7-10 വരെ ഒർലാണ്ടോ ഡിസ്നിയിൽ ഡബിൾ ട്രീ-ഹിൽട്ടൺ ഹോട്ടലിൽ വച്ച് നടത്തും. 100 അംഗ കൺവെൻഷൻ കമ്മിറ്റി പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞതായി പ്രസിഡന്റ് ജോർജി വര്ഗീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here