ശ്രീകുമാർ ഉണ്ണിത്താൻ, മീഡിയ ടീം

2022  ജൂലൈ 7  മുതല്‍ 10  വരെ ഓർലാണ്ടോ ഫ്ലോറിഡ    വെച്ച് നടത്തുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനുവേണ്ടിയുള്ള കൺവെൻഷൻ സെന്റർ ഫൊക്കാന നേതാക്കൾ സന്ദർശിച്ചു , എല്ലാവരുടെയും ഇഷ്‌ടപ്രകരം  കോൺട്രാക്ടിൽ  ഒപ്പുവെച്ചു.  ഫ്ലോറിഡ യൂണിവേസ്ൽ സ്റുഡിയോയുടെ എൻട്രൻസിൽ തന്നെയുള്ള  ഹിൽട്ടൺ  ഗ്രൂപ്പിന്റെ  ഡബിൾ ട്രീ ഹോട്ടൽ ആണ്  കൺവെൻഷന് വേണ്ടി  തെരഞ്ഞുടിത്തിട്ടുള്ളത്.

നോര്‍ത്ത് അമേരിക്കയുടെ നാനാഭാഗത്തുനിന്നും കേരളത്തില്‍ നിന്നും എത്തിച്ചേരുന്ന അതിഥികളേയും, കലാസാംസ്‌കാരിക പ്രമുഖരേയും രാഷ്ട്രീയ നേതാക്കളേയും സ്വീകരിക്കാന്‍ ഒർലാണ്ടോ സിറ്റിയിലുള്ള ഹിൽട്ടൺ ഡബിൾ ട്രീ  സ്യൂട്ട് തയാർ എടുത്തുകൊണ്ടിരിക്കുന്നു. അതിന്  ഈ  ഹോട്ടൽ സമുച്ചയം  പര്യാപ്തമാണെന്ന് ഫൊക്കാന ഭാരവാഹികൾ വിലയിരുത്തി.

നാലു ദിവസങ്ങളിലായി അരങ്ങേറുന്ന ഈ മലയാളി മഹാ സമ്മേളനത്തിന് ആതിഥ്യമരുളാന്‍ ഹിൽട്ടൺ ഡബിൾ ട്രീ  സ്യൂട്ട്  എന്തുകൊണ്ടും പര്യാപ്തമാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്ന് സന്ദർശിച്ച  ഭാരവാഹികള്‍  ഒരേ സ്വരത്തിൽ അറിയിച്ചു.

ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സംഘടന ആയ ഫൊക്കാനയുടെ 2022  ലെ ജനറൽ കണ്‍വെൻഷൻ  ഒരു ചരിത്ര സംഭവം ആയിരിക്കും .ഫ്ലോറിഡയിൽ  നടക്കുന്ന  ഫൊക്കാനയുടെ  മഹോത്സവം എന്നതിലുപരി അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടന ആയ ഫൊക്കാനയുടെ  നാൽപത് വർഷങ്ങളുടെ ചരിത്ര നിയോഗത്തിൽ കൂടി കടന്നു പോകുന്നു എന്ന പ്രത്യേകത കൂടി ഉണ്ട് ഈ കണ്‍വെൻഷന് .അതിനുള്ള തയ്യാറെടുപ്പ്  അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നടത്തി  അവയുടെ പരിസമാപ്തി  കൂടി ആകും ഫ്ലോറിഡയിൽ  നടക്കുക.

ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങളുടെ കണ്ണാടിയാണ് ഫൊക്കാനാ ജനറൽ കണ്‍വെൻഷൻ. നാം ഇതുവരയും എന്തു ചെയ്യതു, എന്തു നേടി, നമ്മുടെ പ്രസക്തി, ശക്തി ഒക്കെ ആധികാരികമായി പറയുവാന്‍ ഈ കണ്‍വെൻഷന്റെ വേദികൾ നാം ഉപയോഗപ്പെടുത്തും .

കേരളത്തില്‍ ഫൊക്കാനാ  നടത്തിയ ചാരിറ്റിപ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയങ്ങളാണ്. കേരളത്തിന്റെ വിവിധ  പ്രദേശങ്ങളില്‍ നമ്മള്‍ ഇതുവരെ വിതരണം ചെയ്യത സഹായങ്ങളും മറ്റു പരിപാടികളും എന്നും സ്മരണീയവും മാതൃകയുമാണ്. വിദ്യാഭ്യാസ സഹായം,വിവാഹസഹായം,ആതുരശുശ്രുഷയ്ക്കുള്ള സഹായം തുടങ്ങിയ എന്നും അഭിമാനകരവും പുണ്യവുമായ പ്രവര്‍ത്തനങ്ങളാണ് അവ. കൂടാതെ സര്‍ക്കാരിന്റെ പല പദ്ധതികളില്‍ സഹകരിച്ചും അല്ലാതെ സ്വതന്ത്രവുമായും ഭവനരഹിതരായവര്‍ക്ക് വീടുകൾ, ഫൊക്കാന രാജഗിരി മെഡിക്കൽ കാർഡ് , ഫൊക്കാന മലയാളം അക്കാഡമി, ഫൊക്കാന യൂത്ത് എൻറിച്ചുമെന്റ് പ്രോഗ്രാം അങ്ങനെ  വളരെ ജനകീയമായ നിരവധി പദ്ധതികൾക്ക് ഈ കമ്മിറ്റി ചുക്കാൻ പിടിക്കുന്നു.

ഈ  കൺവെൻഷൻ  ഫൊക്കാന  ചരിത്രത്തില്‍ അവിസ്മരണീമാക്കുവാൻ  പരമാവധി ശ്രമിക്കുമെന്ന്  ഫൊക്കാന പ്രസിഡന്റ്  ജോർജി വർഗീസ് അറിയിച്ചു.കൺവെൻഷനിൽ  5000  അധികം  ആളുകൾ പങ്കെടുക്കുമെന്നാണ്  വിശ്വാസം. ഫൊക്കാനയുടെ പേരും പ്രശസ്തിയും ഈ കണ്‍വൻഷൻ  ലോകം മുഴുവൻ  പരത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . നിരവധി പദ്ധികള്‍ നാം ആവിഷ്‌ക്കരിച്ചു നടപ്പിലാക്കിക്കഴിഞ്ഞു. നമുക്കു ഇനിയും വളരെ ദൂരം പോകാനുണ്ട് . നമ്മുടെ അര്‍ത്ഥപൂര്‍ണ്ണമായ ആ സഞ്ചാരത്തിനു ഒർലാണ്ടോ  ഒരു പാതയൊരുക്കലാണ്.

അമേരിക്കയിലെയും കാനഡയിലെയും എല്ലാ മലയാളികളെയൂം ഈ പ്രവാസി കൂട്ടായ്മയിലേക്ക് സ്വാഗതം ചെയ്യുന്നതായി സെക്രെടറി സജിമോൻ ആന്റണി പറഞ്ഞു. കൺവെൻഷനോട് അനുബന്ധിച്ചു ഫ്ലോറിഡ കാണുന്നതിനും , ക്രൂസിനുമെക്കയായി ഒരു വെക്കേഷൻ  പാക്കേജ് തന്നെ ഉണ്ടായിരിക്കും.

 ഇപ്പോൾ തന്നെ വളരെ ചിട്ടയോടു കൂടി കൺവെൻഷന്റെ  പ്രവർത്തനങ്ങൾക്ക് തുദക്കമിട്ടതായിട്രസ്റ്റീ ബോർഡ് ചെയർ ഫിലിപ്പോസ് ഫിലിപ്പ്  അറിയിച്ചു.

 കൺവൻഷന് നടത്തിപ്പിന് വിപുലമായ ഒരുക്കങ്ങൾ ചെയ്തു വരുന്നതായി ചെയര്മാന് ചാക്കോ കുരിയൻ പ്രസ്താവിച്ചു.

യുവജനങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധ നേടുന്ന ഒരു  മഹോത്സവമാകും  ഈ  കണ്‍വെൻഷൻ എന്നു ട്രഷറർ സണ്ണി മറ്റമന അഭിപ്രായപ്പെട്ടു.

 നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ സംഘടന  ഹോസ്റ്റ്  ചെയ്യുന്ന ഈ  കണ്‍വെൻഷൻ കേരളത്തിന്റെ സാമൂഹ്യ സാംസ്കാരിക ഭൂമികയാകും ഒർലാണ്ടോയിൽ  വരച്ചു കാട്ടുക . ഇതിന്  വേണ്ടി ഫ്ലോറിഡ യൂണിവേസ്ൽ സ്റുഡിയോയിൽ ഉള്ള ഹിൽട്ടൺ  ഡബിൾ ട്രീ ഹോട്ടൽ ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്‍ഗ്ഗീസ്, ജനറല്‍ സെക്രട്ടറി സജിമോന്‍ ആന്റണി,ട്രഷർ സണ്ണി മാറ്റമന , കൺവെൻഷൻ പേട്രൺ ഡോ . മാമ്മൻ സി. ജേക്കബ് , ഇന്റർനാഷണൽ കൺവെൻഷൻ കോർഡിനേറ്റർ പോൾ കറുകപ്പള്ളിൽ, ട്രസ്റ്റി ബോർഡ് ചെയർമാൻ  ഫിലിപ്പോസ് ഫിലിപ്പ്, കൺവെൻഷൻ  ചെയർമാൻ  ചാക്കോ കുര്യൻ ,എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ജെയ്ബു മാത്യു,  വിമൻസ് ഫോറം ചെയര്‍പേഴ്സണ്‍ ഡോ. കലാ ഷാഹി,ടെക്കനിക്കൽ കോർഡിനേറ്റർ  പ്രവീൺ തോമസ്,  നാഷണൽ കോർഡിനേറ്റർ ലീല മാരേട്ട്,കൺവെൻഷൻ കോചെയർമാൻ ലിബി ഇടിക്കുള, ജോൺ കല്ലോലിക്കൽ, ഫ്ലോറിഡ ആർ വി പി  കിഷോർ പീറ്റർ സി.പി.എ, വൈസ് പ്രസിഡന്റ്  തോമസ് തോമസ്, മുൻ പ്രസിഡന്റ് കമാൻഡർ  ജോർജ് കോര്ത് , ട്രസ്റ്റി ബോർഡ് സെക്രെട്ടറി സജി എം. പോത്തൻ, രാജീവ്  കുമാരൻ  എന്നിവർ ഹോട്ടൽ സമുച്ചയം  സന്ദർശിച്ചു ഇഷ്‌ടപ്പെട്ടതിനു ശേഷമാണ് കോൺട്രാക്റ്റിൽ  ഒപ്പുവെച്ചത്.

ഫൊക്കാനായുടെ ഈ  അന്തർദേശിയ  കണ്‍വെൻഷനിൽ   ഭാഗമാകുവാൻ നിങ്ങളെ ഓരോരുത്തരെയും ക്ഷണിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here