സ്വന്തം ലേഖകൻ 

ഫ്ലോറിഡ: ഏതൊരു ഇന്ത്യക്കാരന്റയും അഭിമാനത്തിന്റെ നിമിഷങ്ങളായിരുന്നു അത്.   ഫ്‌ളോറിഡ ഡേവിയിലെ ടൗൺ കൌൺസിൽ മീറ്റിംഗിൽ ഇന്ത്യൻ പതാക ഉയർന്നു പറന്നപ്പോൾ ഏതോരു ഇന്ത്യക്കാരനും അഭിമാനത്തിന്റെ നിമിഷങ്ങളായി അതു മാറുകയായിരുന്നു. പെറ്റമ്മയായ ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ  സ്വാതന്ത്ര്യത്തിന്റെ   75 മത് വാർഷികം പോറ്റമ്മയായി അമേരിക്കയിലെ  ഒരു സിറ്റി ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷത്തെ അവരുടെകൂടി ആഘോഷമാക്കി അംഘോഷിച്ചപ്പോൾ എല്ലാ ഇന്ത്യക്കാരുടെയും അന്തരംഗം അഭിമാന പുളകിതമായി.

ഫെഡറേഷൻ ഓഫ് കേരള അസ്സോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക (ഫൊക്കാന) യുടെ നേതൃത്വത്തിലായിരുന്നു  ഫ്ലോറിഡ ഡേവി സിറ്റി കൌൺസിൽ മീറ്റിങ്ങിൽ ഇന്ത്യയുടെ 75-മത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചത്.കൗൺസിൽ മീറ്റിംഗിൽ സിറ്റി മേയർ ജൂഡി പോൾ  ഇന്ത്യൻ ജനതയ്ക്ക് ആശംസകൾ അർപ്പിച്ചു. ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസ് പ്രത്യക ക്ഷണിതാവായി കൗസിൽ മീറ്റിംഗിൽ സംബന്ധിച്ചു പ്രസംഗിച്ചു.

മേയർ ജൂഡി പോൾ മുൻ കൂട്ടി തയ്യാറാക്കിയ പ്രൊക്ലമേഷൻ വായിച്ചു. ഇന്ത്യയുടെ 75 -മത് സ്വാതന്ത്ര്യ ദിനം  ഇന്ത്യൻ ജനത ആഘോഷിക്കുമ്പോൾ അതിൽ പങ്കു ചേരാൻ തങ്ങൾക്കു അഭിമാനമുണ്ടെന്ന് തുടങ്ങിയ കൗ ൺസിൽ പ്രഖ്യാപനം, സ്വതന്ത്ര്യ ഇന്ത്യയുടെ വികസന നേട്ടങ്ങളെ അക്കമിട്ടു പ്രകീർത്തിച്ചു. അമേരിക്കയെ പോലെ തന്നെ ജനാധിപത്യത്തിൽ വേരൂന്നി പൊതുജനങ്ങൾക്ക്  സ്വാതന്ത്ര്യവും അവസരങ്ങളും നീതിയും ഉറപ്പാക്കുന്ന രാജ്യമാണ് ഇന്ത്യ .

ഇവിടെ താമസിക്കുന്ന ഇന്ത്യക്കാർ രാജ്യത്തിന് അഭിമാനകരമാകുംവിധം കല, സംസ്കാരം, സൗന്ദര്യത്തിലും തുടങ്ങി  സമസ്ത മേഖലയിലും മാതൃകയാണ്. വിദ്യാഭ്യാസം ആരോഗ്യപാലനം, സയൻസ്, ശാസ്ത്രം, വ്യാപാരം തുടങ്ങിയ എല്ലാ മേഖലകളിലും വിജയം വരിച്ചവരാണ് ഇന്ത്യക്കാർ. അങ്ങനെ പോകുന്നു പ്രൊക്ലമേഷനിലെ പരാമർശങ്ങൾ.

 

ഇതുനു പുറമെ ഓഗസ്റ്റ് മാസം മുഴുവൻ ഇന്ത്യ ഹെറിറ്റേജ് മാസം ആയും ഡേവി സിറ്റി കൗൺസിൽ  പ്രഖാപിച്ചു.

എല്ലാ മലയാളികൾക്കും  ഇന്ത്യക്കാരനും അഭിമാനിക്കും വിധം ഇന്ത്യൻ പതാക ഉയർത്തി പിടിച്ചു ആണ്  ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസ് കൗൺസിലിനെ അഭിസംബോധന ചെയ്തത്. ഇന്ത്യൻ ജനതയോടൊപ്പം സ്വാതന്ത്ര്യ ദിനമാഘോഷിക്കാൻ വേദിയൊരുക്കിയ സിറ്റി കൗൺസിലിനെ ജോർജി വർഗീസ്  പ്രകീർത്തിച്ചു. താൻ ഇന്ത്യൻ പതാക ഉയർത്തി പ്രസംഗം ആരംഭിച്ചപ്പോൾ ഒരു അമേരിക്കക്കാരൻ എഴുന്നേറ്റു വന്നു പതാക വാങ്ങി ഉയർത്തിപ്പിടിച്ചത് വികാരഭരിതമായ അഭിമാന നിമിഷങ്ങളായിരുന്നു. 

സൗത്ത് ഫ്ലോറിഡ ഡേവി നഗരം മഹാത്മാ ഗാന്ധിജിയുടെ പ്രതിമ സ്ഥാപിച്ചിട്ടുള്ള അമേരിക്കയിലെ ചുരുക്കം ചില സ്ഥലങ്ങളിൽ ഒന്നാണ്. മേയർ ജൂഡി പോൾ ഇന്ത്യക്കാരുടെയും മലയാളികളുടെയും നല്ല സുഹൃത്താണ്. ഫൊക്കാനയുടെ വിമൻസ് ഫോറം അടുത്തയിടെ നടത്തിയ സമ്മേളനത്തിലെ വിശിഷ്ട്ടാതിഥികൂടിയായിരുന്നു മേയർ ജൂഡി പോൾ.

LEAVE A REPLY

Please enter your comment!
Please enter your name here