റിപ്പോർട്ട്: അനിൽ മറ്റത്തികുന്നേൽ 

ചിക്കാഗോ: 2022 ജൂലൈ 7-10 വരെ ഒർലാണ്ടോയിൽ വച്ച് നടത്തപെടുന്ന ഫൊക്കാനയുടെ നാഷണൽ കൺവെൻഷന്റെ പ്രഥമ കിക്ക് ഓഫ്, ഫൊക്കാനയുടെ സ്ഥാപക നേതാവ് ഡോ. അനിരുദ്ധന്റെ നാടായ ചിക്കാഗോയിൽ ചരിത്ര വിജയത്തോടെ ശ്രദ്ധേയമായി. കിക്ക് ഓഫ് ദിനത്തിൽ തന്നെ 50000 ലധികം ഡോളർ സ്പോൺസർഷിപ്പിലൂടെ സമാഹരിച്ചുകൊണ്ടാണ് ഫൊക്കാന മിഡ്‌വെസ്റ്റ് റീജിയൺ, സമാനതകളില്ലാത്ത ചരിത്രം കുറിച്ചത്.  നാഷണൽ പ്രസിഡണ്ട് ജോർജ്‌ജി വർഗ്ഗീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ, നാഷണൽ സെക്രട്ടറി സജി മോൻ ആന്റണി, എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ജെയ്‌ബു കുളങ്ങര, വൈസ്പ്രസിഡൻര് തോമസ്  തോമസ് (ന്യൂയോർക്ക്) , അസ്സോസിയേറ്റ് സെക്രട്ടറി ഡോ. മാത്യു വർഗീസ് (ഡിട്രോയിറ്റ്), കൺവെൻഷൻ ചെയര്മാന് ചാക്കോ കുര്യൻ (ഒർലാണ്ടോ) , നാഷനൽ കമ്മറ്റി അഗങ്ങളായ അനിൽകുമാർ പിള്ള , സതീശൻ നായർ, ജോർജ് പണിക്കർ, റ്റോമി അമ്പനാട്ട്, വിമൻസ് ഫോറം കമ്മറ്റി അംഗങ്ങളായ ഡോ. ബ്രിഡ്‌ജറ് ജോർജ്ജ് തുടങ്ങി ഫൊക്കാനയുടെ നിരവധി നേതാക്കന്മാർ കിക്ക് ഓഫിന് ശക്തിപകരുവാനായി മീറ്റിങ്ങിൽ പങ്കെടുത്തു.  ഡോ  എബ്രഹാം  മാത്യു, അറ്റോർണി സ്റ്റീവ്  ക്രിഫെയ്‌സ്‌, മറിയാമ്മ  പിള്ള , ജെയ്‌ബു  കുളങ്ങര ,  സിറിയക്  കൂവക്കാട്ടിൽ , ടിജോ  കൈതക്കത്തൊട്ടിയിൽ, ടോണി  കിഴക്കേക്കുറ്റ്‌ , ഡോ. മാത്യു  വർഗ്ഗീസ്  എന്നീ സ്പോൺസർമാരെ കൂടാതെ പല  കുടുംബങ്ങളും ഈ ചരിത്ര വിജയം കുറിച്ച കിക്ക് ഓഫ് മീറ്റിനോടനുബന്ധിച്ച് കൺവെൻഷന് രജിസ്റ്റർ ചെയ്യുകയും ചെയ്തു. 

ചിക്കാഗോയിലെ വിവിധ സംഘടനാനേതാക്കളും അഭ്യുദയകാംഷികളും പങ്കെടുത്ത ചടങ്ങിൽ കൺവെൻഷൻ ചെയർമാൻ ചാക്കോ കുര്യൻ കൺവെൻഷൻ സംബന്ധിച്ചുള്ള വിവരങ്ങൾ  പങ്കുവെച്ചു. ഫൊക്കാനയുടെ ഊർജ്ജ ശ്രോതസുകൂടിയായ ചിക്കാഗോ സമൂഹത്തിന്റെ പിന്തുണ ഫൊക്കാനയെ സംബന്ധിച്ചിടത്തോളം ഏറെ വിലപ്പെട്ടതാണ് എന്നും , പ്രഥമ കിക്ക് ഓഫിൽ തന്നെ ബഹുദൂരം മുന്നേറുവാനുള്ള ഊർജ്ജം പകർന്നു നൽകിയ ചിക്കാഗോ സമൂഹത്തിന് നന്ദി അറിയിക്കുന്നതായും പ്രസിഡണ്ട് ജോർജ്‌ജി വർഗ്ഗീസ് അറിയിച്ചു. വളരെ സുതാര്യവും ഏറ്റവും ലളിതവുമായ രജിസ്‌ട്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കുവാനായി ഏവരെയും ക്ഷണിക്കുന്നതായി അദ്ദേഹം അറിയിച്ചു. വൻ വിജയമായി തീർന്ന ഈ കിക്ക് ഓഫ് മീറ്റിംഗിന് ചുക്കാൻ പിടിച്ച എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട്  ജെയ്‌ബു കുളങ്ങരെയെയും ടെക്നിക്കൽ കോർഡിനേറ്റർ പ്രവീൺ തോമസിനെയും  മുൻ പ്രസിഡണ്ട് മറിയാമ്മ പിള്ളയെയും അഭിനന്ദിക്കുന്നതായും അദ്ദേഹം അറിയിച്ചു. വളരെ എളുപ്പത്തിൽ പൂർത്തിയാക്കാൻ സാധിക്കത്തക്ക രീതിയിൽ ഓൺലൈനിൽ ചെയ്യുവാൻ സാധിക്കുന്ന ഫൊക്കാന കൺവെൻഷൻ രെജിസ്ട്രേഷൻ സംബന്ധമായ വിവരങ്ങൾ സെക്രട്ടറി സജി മോൻ ആന്റണി പങ്കുവെച്ചു. ഈ മീറ്റിങ്ങിനോടനുബന്ധിച്ച് രാജഗിരി മെഡിക്കൽ കോളേജിൽ ചികിത്സാ ഇളവുകളും ഡയഗണോസ്റ്റിക് ടെസ്റ്റ് പാക്കേജ് അടങ്ങിയ ഹെൽത്ത് കാർഡുകൾ വിതരണം ചെയ്യുകയുണ്ടായി. നാട്ടിലുള്ള ബന്ധുക്കൾക്കും ഈ സൗജന്യം ലഭ്യമാണ് എന്നും ഇതുസംബന്ധിച്ച വിശദീകരണമദ്ധ്യേ ജനറൽ സെക്രട്ടറി സജി മോൻ ആന്റണി അറിയിച്ചു.

ഇന്ത്യ പ്രെസ് ക്ലബ്ബ് നാഷനൽ പ്രസിഡന്റ് ബിജു കിഴ ക്കേക്കുറ്റ്, കെ സി സി എൻ എ പ്രസിഡന്റ് സിറിയക് കൂവക്കാട്ടിൽ,  ഷിക്കാഗോയിലെ അസോസിയേഷൻ പ്രസിഡന്റ്റുമാരായ ജോൺസൻ കണ്ണൂക്കാടൻ (ചിക്കാഗോ മലയാളി അസോസിയേഷൻ) , സ്റ്റീഫൻ കിഴക്കേക്കുറ്റ്  (മിഡ്‌വെസ്റ് മലയാളി അസോസിയേഷൻ), സിബു കുളങ്ങര (ഇല്ലിനോയി മലയാളി അസോസിയേഷൻ) ,  ബിജി എടാട് (കേരളൈറ്റ് മലയാളീ അസ്സോസിയേഷൻ) ,  ചിക്കാഗോയിലെ പ്രമുഖ നേതാക്കന്മാരായ അയ പീറ്റർ കുളങ്ങര, ഫ്രാൻസിസ് കിഴക്കേക്കുറ്റ്, സന്തോഷ് നായർ എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി. സി എം എ ഓഫീസിൽ വച്ചു നടന്ന റീജിയണൽ മീറ്റിംഗ്, സംഘടിപ്പിച്ചത് എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ജെയ്‌ബു കുളങ്ങരയുടെ നേതൃത്വത്തിലാണ്. പ്രവീൺ തോമസ് മാസ്റ്റർ ഓഫ്‌  സെറിമണി ആയി പ്രവർത്തിക്കുകയും, ജോർജ്ജ് പണിക്കർ സ്വാഗതവും സൂസൻ ചാക്കോ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here