അപ്പര്‍ഡാര്‍ബി: ഫിലാഡല്‍ഫിയ സബര്‍ബിലുള്ള മലയാളികളുടെ കലാസാംസ്‌കാരിക സംഘടനയായ മേളയുടെ പൂര്‍ണ്ണ പിന്തുണ ഫൊക്കാന പ്രസിഡന്റ് സ്ഥാനര്‍ത്ഥി തമ്പി ചാക്കോയ്ക്ക് നല്‍കുന്നതായുള്ള പ്രമേയം പാസ്സാക്കി.

കഴിഞ്ഞ അഞ്ച് വര്‍ഷമായി അപ്പര്‍ഡാര്‍ബി, സ്പ്രിംഗ് ഫീല്‍ഡ് പ്രദേശങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഫൊക്കാനയുടെ അംഗസംഘടനകളിലൊന്നായ മേളയുടെ ഒരു അസാധാരണയോഗം ഫെബ്രുവരി 13-ാം തിയതി പ്രസിഡന്റ് പി.കെ.സോമരാജന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന് തമ്പി ചാക്കോയ്ക്ക് പിന്തുണ അറിയിക്കുകയായിരുന്നു. ഫൊക്കാനായുടെ ഐക്യത്തിനും സുസ്ഥിരതയും തമ്പി ചാക്കോ പ്രസിഡന്റ് ആകേണ്ടതിന്റെ ആവശ്യകത മേള പ്രസിഡന്റ് പി.കെ.സോമരാജന്‍ എടുത്തു പറഞ്ഞു.

തമ്പി ചാക്കോ തന്റെ പ്രകടന പത്രിക അവതരിപ്പിച്ചു. ഇലക്ഷന്‍ കാമ്പയിന്റെ ഭാഗമായി മേളയില്‍ എത്തിയ അലക്‌സ് തോമസ് സുധകര്‍ത്ത ജോര്‍ജ് ഓലിക്കല്‍ ഫിലിപ്പോസ് ചെറിയാന്‍ ബോബി ജേക്കബ്, എന്നിവര്‍ തമ്പി ചാക്കോയെ വിജയിപ്പിയ്ക്കണം എന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് പ്രതിനിധീകരിച്ച് റജി എബ്രഹാം, ജോര്‍ജ് എബ്രഹാം, മനു ആര്യത്ത്, ഭൂവനചന്ദ്രദാസ്, സുരജ് ദിനമണി, ജോബി കൊച്ചുമുട്ടം എന്നിവര്‍ സംസാരിച്ചു. മേള സെക്രട്ടറി എബ്രഹാം വി ജോര്‍ജ് എല്ലാവര്‍ക്കും നന്ദി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here