സ്വന്തം ലേഖകൻ

വടക്കെ അമേരിക്കയിലെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രവാസി എഴുത്തുകാരുടെ രചനകളുമായി ഫൊക്കാന സാഹിത്യ സാംസ്കാരിക ത്രൈമാസികയ്ക്ക് രൂപം നൽകുന്നു.”നമ്മുടെ മലയാളം” എന്ന് പേരിട്ടിരിക്കുന്ന സാഹിത്യ സംരംഭം പൂർണ്ണമായും ഡിജിറ്റൽ രൂപത്തിലാണ് പുറത്തിറക്കുന്നത്.
 
സെപ്റ്റംബർ പതിനൊന്നിന് ന്യൂജേഴ്‌സിയിൽ നടക്കുന്ന ചടങ്ങിൽ പ്രശസ്ത സാഹിത്യകാരനും വാഗ്മിയുമായ പ്രൊഫ.എം.എൻ കാരശ്ശേരി പ്രകാശനം ചെയ്യും  ഫൊക്കാന പ്രസിഡൻ്റ് ജോർജി വർഗീസിൻ്റെ നേതൃത്വത്തിൽ പുറത്തിറക്കുന്ന ത്രൈമാസിക ഫൊക്കാനയുടെ മുഖപത്രമായ ഫൊക്കാനാ ടുഡേയുടെ സപ്ലിമെൻ്റ് എഡിഷനായാണ് പ്രസിദ്ധീകരിക്കുന്നത്.

“ഓരോ വ്യക്തിയും സ്വന്തം നാടുവിട്ടാൽ പ്രവാസിയാണ്. ജീവിതം പച്ച പിടിപ്പിക്കാനുള്ള ഓട്ടത്തിനിടയിൽ ഓരോ പ്രവാസിയും അവൻ്റെ നെഞ്ചോടു ചേർക്കുന്ന ഒന്നാണ് അവൻ്റെ ഭാഷയും, സംസ്കാരവും .മലയാളിയെ സംബന്ധിച്ചിടത്തോളം ലോകത്തിൻ്റെ ഏത് കോണിലെത്തിയാലും അവനെ പിന്തുടരുന്ന മലയാള ഭാഷ സ്വകാര്യ അഹങ്കാരം കൂടിയാവുന്നു. ഫൊക്കാനയുടെ തുടക്കം മുതൽ മറുനാട്ടിലെ മലയാള സംരക്ഷണം ഒരു അജണ്ടയായി മുന്നോട്ടു കൊണ്ടു പോകുന്നു.മലയാള സാഹിത്യ സാംസ്കാരിക രംഗത്ത് പ്രവാസി എഴുത്തുകാരുടെ സാന്നിദ്ധ്യം സജീവമാക്കുന്നതിൻ്റെ ഭാഗമായിട്ടാണ് “നമ്മുടെ മലയാളം ” ത്രൈമാസിക ലക്ഷ്യമിടുന്നതെന്ന് ഫൊക്കാനാ പ്രസിഡൻ്റ് ജോർജി വർഗ്ഗീസ് അറിയിച്ചു.


മുപ്പത്തി അഞ്ചിലധികം എഴുത്തുകാരാണ് ആദ്യ ലക്കത്തിൽ സമൃദ്ധമായ സാഹിത്യ സൃഷ്ടികളുമായി അണിനിരക്കുന്നത്. വടക്കേ അമേരിക്കയിൽ നിന്ന് മാത്രമല്ല ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള പ്രവാസി എഴുത്തുകാർ കഥകളും, കവിതകളും, ഓർമ്മക്കുറിപ്പുകളുമായി ഒത്തുചേരുമ്പോൾ കേരളത്തിലെ പ്രഗത്ഭരായ എഴുത്തുകാരും രചനകളുമായി ഒപ്പമുണ്ടെന്ന് ഫൊക്കാന ടുഡേ  എഡിറ്റർ ബിജു കൊട്ടാരക്കര അറിയിച്ചു.

എഴുത്ത് ഒരു സർഗ്ഗ ശക്തിയാണ്. അതിന് അതിർവരമ്പുകൾ ഇല്ല .അതുകൊണ്ട് ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലെ എഴുത്തുകാരെയും ഉൾപ്പെടുത്തി വടക്കെ അമേരിക്കയിലെ സാഹിത്യ പ്രതിഭകളുടെ രചനകൾക്കും പ്രാധാന്യം നൽകി പ്രസിദ്ധീകരിക്കുന്ന ” നമ്മുടെ മലയാളം “മലയാള സാഹിത്യ രംഗത്തിന് ഒരു മുതൽക്കൂട്ടായിരിക്കുമെന്ന്
 സെക്രട്ടറി സജിമോൻ ആന്റണിയും ,ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ സാഹിത്യകാരന്മാരെ നമ്മുടെ മലയാളവുമായി ബന്ധപ്പെടുത്താൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന്  ട്രഷറർ സണ്ണി മറ്റമനയും അറിയിച്ചു.

ഫൊക്കാനയുടെ ചരിത്രത്തിലെ പുതിയ ഒരു അധ്യായമാണ് ഈ സാഹിത്യ സമാഹാരമെന്നു  ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ് അറിയിച്ചു.

ഫൊക്കാനാ എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ജെയ്‌ബു മാത്യു, വൈസ് ചെയർമാൻ തോമസ് തോമസ്, അസോസിയേറ്റ്‌ സെക്രെട്ടറി ഡോ. മാത്യു വറുഗീസ്, അസോസിയേറ്റ്‌ ട്രഷറർ വിപിൻ രാജു, അഡിഷണൽ അസോസിയേറ്റ്‌ സെക്രെട്ടറി ജോജി തോമസ്, വിമൻസ് ഫോറം ചെയർപേഴ്സൺ ഡോ.കലാ ഷാഹി, ട്രസ്റ്റി ബോർഡ് സെക്രെട്ടറി സജി എം. പോത്തൻ, വൈസ് ചെയർമാൻ ബെൻ പോൾ,നാഷണൽ  കൺവെൻഷൻ കൺവീനർ  ചാക്കോ കുര്യൻ, ഇന്റർനാഷണൽ കൺവെൻഷൻ കോർഡിനേറ്റർ പോൾ കറുകപ്പള്ളിൽ, കൺവെൻഷൻ നാഷണൽ കോർഡിനേറ്റർ ലീല മാരേട്ട്,  കൺവെൻഷൻ കൺവീനർ ജോയി ചാക്കപ്പൻ, മുൻ പ്രസിഡന്റ് മാധവൻ നായർ, ടെക്കനിക്കൽ കോർഡിനേറ്റർ  പ്രവീൺ തോമസ്, ഫൗണ്ടേഷൻ ചെയർമാൻ ജോൺ പി. ജോൺ, അഡ്വസറി ചെയർമാൻ ടി.എസ്.ചാക്കോ, പൊളിറ്റിക്കൽ ഫോറം ചെയർമാൻ കുര്യൻ പ്രക്കാനം, നാഷണൽ കമ്മിറ്റി മെമ്പർമാർ, ട്രസ്റ്റി ബോർഡ് മെമ്പർമാർ, മുൻ പ്രസിഡണ്ടുമാർ ഫൊക്കാനയുടെ പുതിയ സാഹിത്യ സംരംഭത്തിന് ആശംസകൾ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here