1983 മുതൽ വിദേശ മലയാളികളുടെ ഇടയിൽ ഏറ്റവും വലിയ പ്രവാസി സംഘടനയായ ഫൊക്കാന 2020 -22 വർഷത്തെ പ്രെസിഡെന്റ് ജോർജി വർഗീസ് കൈരളിടിവിക്കു നൽകിയ അഭിമുഖത്തിനിടയിൽ കേരളത്തിൽ ആരു മുഖ്യമന്ത്രിയായാലും ഫൊക്കാനകു യാതൊരു വ്യത്യസവും ഇല്ലന്നും കോവിട് കാലത്തു 1 കൊടിയലതികം രൂപയുടെ മെഡിക്കൽ ഉപകരണങ്ങളും 10 ലക്ഷം രൂപയും നല്കിയതായും, തങ്ങളുടെ ടീം ഫ്ലോറിഡയിൽ അടുത്തവർഷം ജൂലൈയിൽ നടത്തുന്ന കൺവെൻഷൻ 1998 ലെ റോചെസ്റ്റർ കൺവെൻഷൻ പ്പോലെ (കൂടുതൽ പങ്കാളിത്തം ) മികച്ചതയിരിക്കുമെന്നും, ഫൊക്കാനയിലെ അംഗങ്ങൾ സ്ത്രീ ആയാലും പുരുഷനായാലും സമത്വത്തോടെ പ്രവൃത്തിക്കാൻ അവസരം ഒരുക്കുമെന്നും ,നാട്ടിൽ അമേരിക്കൻ മലയാളികൾ സന്ദർശിക്കാൻ പോകുമ്പോൾ ഹോസ്പിറ്റൽ ട്രീറ്റ്മെന്റ് ആവശ്യം വന്നാൽ ഉപയോഗിക്കാനായുള്ള ഹെൽത്ത് കാർഡും , മലയാള ഭാഷക്കും സംസ്‍കാരത്തിനും ഊന്നൽ നല്കി പുതിയ തലമുറക്കുവേണ്ടി തുടങ്ങിയ മലയാള പഠനം ഓൺലൈൻ ക്ലാസ്സ് വിജയകരമായി തുടരുന്നത് അഭിമാനം തോന്നുന്നതായും ജോർജി വർഗീസ് അഭിമുഖത്തിൽ പറഞ്ഞു …..

അഭിമുഖം ക്യാമറയിൽ പകർത്തിയത് ജേക്കബ് മാനുവൽ

LEAVE A REPLY

Please enter your comment!
Please enter your name here