പ്രവാസി മലയാളികളെ ആവേശം കൊള്ളിച്ചു ചരിത്രത്തില്‍ ആദ്യമായി കേരള രാഷ്ട്രീയത്തില്‍ തങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി കേരള നിയമസഭാ തിരെഞ്ഞെടുപ്പില്‍ പൊരുതുവാനായി തയ്യാറെടുക്കുന്ന നോര്‍ത്ത് അമേരിക്കന്‍ മലയാളി പ്രവാസിയും ഫോക്കാന കാനഡ റീജിയന്‍ വൈസ്പ്രസിടെന്റ്‌റുമായ ശ്രീ കുര്യന്‍ പ്രക്കാനത്തെ പിന്തുണക്കുവാന്‍ നോര്‍ത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ വിമന്‍സ് ഫോറീ തിരുമാനിച്ചു.

അടുത്തു വരുന്ന കേരള നിയമ സഭാ തിരെഞ്ഞെടുപ്പില്‍ നോര്‍ത്ത് അമേരിക്കയിലെ പ്രമുഖ മലയാളിയും മാധ്യമ പ്രവര്‍ത്തകനുമായ ശ്രീ കുര്യന്‍ പ്രക്കാനം പത്തനംതിട്ട ജില്ലയില്‍ ആറന്മുളയില്‍ ആണ് സ്വതന്ത്രനായി മതസരിക്കുന്നത് . ഇന്ത്യന്‍ പ്രവാസി കോണ്‍ഗ്രസ്ണ്ട കമ്മറ്റി പ്രസിടന്റ്‌­റ്, ഫൊക്കാനാ കാനഡ റീജിണല്‍ പ്രസിഡന്റ്, കാനഡയിലെ ബ്രംടന്‍ മലയാളി സമാജം പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന കുര്യന്‍ നോര്‍ത്ത് അമേരിക്കയിലെ അറിയപ്പെടുന്ന പൊതു പ്രവര്‍ത്തകന്‍ ആണ്. പ്രവാസികളോടുള്ള സര്‍ക്കാരുകളുടെ അനാസ്ഥയിലും അവഗണനയിലും പ്രതിക്ഷേധിച്ചാണ് പ്രവാസി മലയാളി മുന്നണി ഇത്തവണ മത്സര രംഗത്ത്ണ്ട ഇറങ്ങുന്നത്.

ഇതു കേരള രാഷ്ട്രീയത്തില്‍ പ്രവാസി മുന്നേറ്റത്തിന്റെ ഒരു തുടക്കമാണ് , ഈ മുന്നേറ്റത്തില്‍ എല്ലാ പ്രവാസികളും അവരുടെ കുടുംബാഗങ്ങളും മുന്നണി പോരളികളാകാന്‍ മുന്നോട്ടുവരണം . എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പ്രവ്‌സികള്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരം നല്‍കാന്‍ തയ്യാറാകണം. അതിനു ശ്രീ കുര്യന്‍ പ്രക്കാനത്തിന്റെ സ്ഥാനര്തിത്വം ഇടയാകട്ടെ എന്നു ഫൊക്കാനയുടെ വിമന്‍സ് ഫോറത്തിന്റെ ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.
അമേരിക്കന്‍ സമൂഹത്തിലെ പ്രവാസി മലയാളികള്‍ക്ക് അവരുടെ കഴിവിനനുസരിച്ചുള്ള ആദരവ് പലപ്പോഴും ലഭിച്ചിട്ടില്ല. അത് നേടിയെടുക്കുക എന്നത് ശ്രെമകരമായ കാര്യവുമാണ്. കഴിവുള്ള ആളുകള്‍ ഏതു കാലത്തായാലും അംഗീകരിക്കപ്പെടണം.അംഗീകാരത്തിന്റെ വലിപ്പ ചെറുപ്പമല്ല മറിച്ചു അത് മലയാളി സമൂഹത്തിനു ലഭിക്കുമ്പോള്‍ ഉള്ള സന്തോഷമാണ് ഫോക്കാനയ്ക്ക് വലുത്.

രാഷ്രീയ പാര്‍ട്ടികള്‍ക്ക് എതിരെ ഉള്ള മത്സരമല്ല മറിച്ചു പ്രവാസികളുടെ അവകാശങ്ങള്‍ക്കായി ഉള്ള ധര്‍മ്മ സമരമാണ്.ഇനിയും അമേരിക്കന്‍ സാംസ്­കാരിക രാഷ്ട്രീയ മേഖലയ്ക്ക് സംഭാവന നല്കുവാന്‍ വേണ്ടതെല്ലാം ചെയ്യുമെന്നു വിമന്‍സ് ഫോറം ദേശിയ ചെയര്‍പേഴ്‌­സണ്‍ ലീലാ മാരേട്ട്, രീജനല്‍ പ്രസിഡന്റ്­മാരായ ക്രിസ്റ്റി ജെറള്‍ട് , ലീല ജോസഫ്­ , ഡോ. സുജ ജോസ് , ആനി മാത്യു, ലിബി ഇടുക്കുള,അന്ന കോശി, ശോശാമ്മ ആന്‍ഡ്രൂസ് എന്നിവര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here