എഡിസന്‍, ന്യൂജേഴ്‌സി: പുതുതായി ചാര്‍ജ് എടുത്ത കോണ്‍സല്‍ ജനറല്‍ റിവാ ഗാംഗുലി ദാസിനു ഫൊക്കാന അടക്കം വിവിധ സംഘടനകള്‍ വന്‍സ്വീകരണം നല്‍കി. റോയല്‍ ആല്‍ബര്‍ട്‌സ് പാലസില്‍ നടന്ന വര്‍ണ്ണാഭമായ സമ്മേളനത്തില്‍ അറൂനൂറില്‍പ്പരം പേര്‍ പങ്കെടുത്തു.

ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അസോസിയേഷന്‍ (ഐഫ്.ഐ.എ) പ്രസിഡന്റ് ആനന്ദ് പട്ടേല്‍, അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (ആപി) പ്രസിഡന്റ് ഡോ. സീമാ ജയിന്‍, കമ്യൂണിറ്റി നേതാവ് പീറ്റര്‍ കോഠാരി, ടി.വി ഏഷ്യാ ചെയര്‍മാന്‍ എച്ച്. ആര്‍. ഷാ, ന്യൂസ് ഇന്ത്യാ ടൈംസ് പബ്ലിഷര്‍ ഡോ. സുധീര്‍ പരേഖ്, ന്യൂജേഴ്‌സി സ്റ്റേറ്റ് യൂട്ടിലിറ്റി കമ്മീഷണര്‍ ഉപേന്ദ്ര ചിവുക്കുള, സ്റ്റേറ്റ് അസംബ്ലിമാന്‍ രാജ് മുഖര്‍ജി, ഫൊക്കാന വിമന്‍സ് ഫോറം ചെയര്‍ ലീല മാരേട്ട് തുടങ്ങിയവര്‍ കോണ്‍സല്‍ ജനറലിന് സ്വാഗതം ആശംസിച്ചു.

അന്താരാഷ്ട്ര തലത്തില്‍ വനിതാ മാസമായി അചരിക്കുന്ന മാര്‍ച്ചില്‍ ഒരു വനിതയെ കോണ്‍സല്‍ ജനറലായി സ്വാഗതം ചെയ്യുന്നതില്‍ അഭിമാനമുണ്ടെന്ന് ലീല മാരേട്ട് പറഞ്ഞു. ടൊറന്റോയില്‍ നടക്കുന്ന ഫൊക്കാന കണ്‍വന്‍ഷനെപ്പറ്റി വിവരിക്കുകയും സമ്മേളനത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഫൊക്കാനയുടെ നേതാക്കളേയും അവര്‍ പരിചയപ്പെടുത്തി. നീലം ദേവ് കോണ്‍സല്‍ ജനറലായിരിക്കുമ്പോള്‍ ഫൊക്കനയുമായി സഹകരിച്ച് ഒ.സി.ഐ ക്യാമ്പുകള്‍ സംഘടിപ്പിച്ചതും മറ്റും ലീല മാരേട്ട് ചൂണ്ടിക്കാട്ടി.

ഡല്‍ഹിയില്‍ പ്രവാസികാര്യങ്ങളുടെ ചുമതലകള്‍ വഹിക്കാനായി മാറിയപ്പോള്‍ കോണ്‍സല്‍ ജനറല്‍ ജ്ഞാനേശ്വര്‍ മുലായ് തുടങ്ങിവെച്ച നല്ല കാര്യങ്ങളെല്ലാം തുടരുമെന്ന് മിസ്സിസ് ദാസ് മറുപടി പ്രസംഗത്തില്‍ പറഞ്ഞു. ജനങ്ങളുടെ അഭിപ്രായങ്ങളും പരാതികളും അറിയിക്കാന്‍ സജഷന്‍ ബോക്‌സ് സ്ഥാപിക്കും. കോണ്‍സുലേറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ പരമാവധി ശ്രമിക്കും.

ഇത്രയും ജനങ്ങള്‍ പങ്കെടുത്ത സ്വീകരണം സംഘടിപ്പിച്ചതില്‍ അവര്‍ സംഘടനകള്‍ക്ക് നന്ദി പറഞ്ഞു. ഇന്ത്യാ- അമേരിക്ക ബന്ധം മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യന്‍ സമൂഹം നല്‍കുന്ന സേവനങ്ങളില്‍ അവര്‍ സംതൃപ്തി പ്രകടിപ്പിച്ചു.

ഫൊക്കാനയില്‍ നിന്ന് മുപ്പതില്‍പ്പരം പേര്‍ സമ്മേളനത്തിനെത്തിയതും പുതുമയായി. ഫൊക്കാന ജനറല്‍ സെക്രട്ടറി വിനോദ് കെയര്‍കെ, ട്രസ്റ്റി ബോര്‍ഡ് ചെയര്‍ പോള്‍ കറുകപ്പള്ളില്‍, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, മാധവന്‍ നായര്‍, ട്രഷറര്‍ ജോയി ഇട്ടന്‍, മുന്‍ ജനറല്‍ സെക്രട്ടറി ടെറന്‍സണ്‍ തോമസ്, ടോം നൈനാന്‍, മത്തായി പി. ദാസ്, ഷാജിമോന്‍ വെട്ടം, വര്‍ഗീസ് പോത്താനിക്കാട്‌ , അലക്‌സാണ്ടര്‍ പൊടിമണ്ണില്‍,  ജോര്‍ജ് പാടിയേടത്ത്, ജെ.എഫ്.എ നേതാവ് തോമസ് കൂവള്ളൂര്‍, അലക്‌സ് തോമസ്, ലൈസി അലക്‌സ് തുടങ്ങിയവര്‍ പങ്കെടുത്തവരില്‍പ്പെടുന്നു.

ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ മാസ്റ്റേഴ്‌സ് ബിരുദം നേടിയ മിസ്സിസ് ദാസ് 1986-ല്‍ ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് അംഗമായി. സ്‌പെയിനിലായിരുന്നു ആദ്യത്തെ പോസ്റ്റിംഗ്. തുടര്‍ന്ന് ഡല്‍ഹിയില്‍ വിദേശകാര്യ മന്ത്രാലയത്തിലും അതിനുശേഷം ധാക്കയില്‍ കള്‍ച്ചറല്‍വിംഗ് മേധാവിയായും പ്രവര്‍ത്തിച്ചു.

ഹേഗിലെ ഇന്ത്യന്‍ എംബസിയില്‍ ഉപമേധാവിയായിരുന്ന അവര്‍ 2008 മുതല്‍ 2012 വരെ ചൈനയിലെ ഷാങ്ഹായില്‍ കോണ്‍സല്‍ ജനറലായി. റുമേനിയ, അല്‍ബേനിയ, മൊള്‍ഡോവ എന്നീ രാജ്യങ്ങളുടെ അംബാസിഡറായി പ്രവര്‍ത്തിക്കവെയാണ് ന്യൂയോര്‍ക്കില്‍ നിയമിതയായത്.

വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമാണ്

image

image image image

LEAVE A REPLY

Please enter your comment!
Please enter your name here